മഹിജയുടെ സമരത്തിനിടെ അറസ്റ്റിലായ കഥ വെളിപ്പെടുത്തി തോക്കു സ്വാമിയെന്ന ഹിമവല്‍ഭദ്രാനന്ദ

ഏത് കേസിനും ബലം കിട്ടാന്‍ താനെന്താ ശങ്കര്‍ സിമന്റോ ഫെവിക്കോളോ ആണോ?യെന്ന് തോക്ക് സ്വാമി എന്നറിയപ്പെടുന്ന സ്വാമി ഹിമവല്‍ ഭദ്രാനന്ദ ചോദിച്ചു. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ ഡി.ജി.പി ഓഫീസിന് മുന്നിലെ സമരത്തിനിടെ അറസ്റ്റിലായ ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്തെ പൊലീസിന് എല്ലാ കാര്യവും കൃത്യമായി അറിയാമെന്നാണ് പറയുന്നത്. എന്നാല്‍ തോക്കു കേസ് എന്താണെന്നതു സംബന്ധിച്ച് ഇവിടുത്തെ പൊലീസിന് ഒന്നും അറിയില്ല. ഏതു കേസിന്റെയും കൂടെ തന്റെ പേരുകൂടിയുണ്ടെങ്കില്‍ അതിനൊരു ബലമുണ്ടെന്നാണ് അവര്‍ പറയുന്നത്.
ജിഷ്ണുവിന്റെ കുടുംബത്തിനു സഹായം ചെയ്യാനല്ല താന്‍ തിരുവനന്തപുരത്ത് എത്തിയത്. കൊച്ചിയിലെ പൊലീസും മയക്കുമരുന്നു മാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധം സംബന്ധിച്ച് ഡി.ജി.പിയോട് സംസാരിക്കാനാണ് വന്നത്. നേരത്തെ കൊച്ചി പൊലീസ് കമ്മിഷണര്‍ക്ക് പരാതി കൊടുത്തിരുന്നു. എന്നാല്‍ കാര്യമുണ്ടായില്ല. അതുകൊണ്ടാണ് ഡി.ജി.പിയെ കാണാന്‍ വന്നത്. അദ്ദേഹം സമയവും അനുവദിച്ചിരുന്നു. അതുകൂടാതെ വിജിലന്‍സില്‍നിന്നു ഒരു നോട്ടീസ് വന്നിരുന്നു. സെക്രട്ടറിയേറ്റില്‍ കൊടുത്ത ഒരു പരാതിയുടെ തുടര്‍ നടപടിയെക്കുറിച്ച് അറിയാന്‍ നേരിട്ട് എത്തണമെന്നായിരുന്നു നിര്‍ദേശം. ഇതിനുംകൂടി വേണ്ടിയാണ് തിരുവനന്തപുരത്ത് വന്നത്.
https://www.facebook.com/Malayalivartha























