Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...


ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ ആക്രമണം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവേ...


കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും ഇനി സുരക്ഷിത തണൽ; തുണ - സിഎംഎൻ ട്രസ്റ്റുകളുടെ സ്നേഹവീടിന് തറക്കല്ലിട്ടു- സന്ദീപ് വാചസ്പതി


കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു..ഗണേഷ് കുമാറിന്റേത് ഏകാധിപത്യ പ്രവണത..


ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരെ ആക്രമണം.. എൽഡിഎഫ് വാർഡായ അമ്പലത്തറ ബിജെപി പിടിച്ചെടുത്തതിലെ വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിൽ... ശക്തമായി പ്രതിഷേധിക്കുമെന്ന് ബി ജെ പി..

നന്ദന്‍കോട് കൂട്ടക്കൊലപാതകം : ആദ്യം അമ്മയെ മഴു കൊണ്ട് വെട്ടി, പിന്നെ അച്ഛനെയും സഹോദരിയേയും ബന്ധുവിനേയും ഈ അരുംകൊല നടത്തിയത് ആത്മാവ് വേര്‍പെടുന്നത് കാണാനെന്നു പ്രതി കേദല്‍

12 APRIL 2017 07:46 AM IST
മലയാളി വാര്‍ത്ത

നന്ദന്‍കോട് കൂട്ടക്കൊല കേസിലെ പ്രതി കേദല്‍ ജിന്‍സണ്‍ രാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ വൈകുന്നേരത്തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ കമ്മിഷണര്‍ ഓഫീസില്‍ എ.ഡി.ജി പി: ബി.സന്ധ്യ, ഐ.ജി: മനോജ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. മനഃശാസ്ത്രഞ്ജരുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. തിങ്കളാഴ്ച തന്നെ കേദല്‍ കുറ്റം സമ്മതിച്ചിരുന്നു.

സാത്തന്‍ സേവയുടെ ഭാഗമായി ആത്മാവ് വേര്‍പെടുന്നതു കാണന്‍ വേണ്ടിയാണ് കൊല നടത്തിയത് എന്നായിരുന്നു കേദലിന്റെ മൊഴി. താന്‍ ഓസ്‌ട്രേലിയയില്‍ പരിശീലിച്ച ആസ്ട്രിയല്‍ പ്രൊജക്ഷന്‍ എന്ന രീതിയാണ് കൊലപാതകത്തിലുടെ പരീക്ഷച്ചതെന്നായിരുന്നു മൊഴി. ശരീരം വിട്ട് ആത്മാവ് സഞ്ചരിക്കുന്ന രീതിയാണ് ആസ്ട്രില്‍ പ്രൊജക്ഷന്‍ എന്നു പറയുന്നത്. പതിനഞ്ചു വര്‍ഷമായി താന്‍ ഇത് പരിശീലിച്ചു വരുകയായിരുന്നുവെന്നും കേദല്‍ പോലീസിനോട് പറഞ്ഞു.

ആത്മാവിനെ ശരീരത്തില്‍ നിന്ന് വേര്‍പെടുത്തുന്ന രീതിയാണ് ആസ്ട്രിയല്‍ പ്രൊജക്ഷന്‍ എന്ന് പറയുന്നത്. മനുഷ്യശരീരം ഭൗതിക ശരീരവും സൂക്ഷമ ശരീരവും അഥവ ആത്മാവുമാണ് എന്ന വിശ്വാസമാണ് ഇതിന്റെ അടിസ്ഥാനം. ശരീരത്തില്‍ നിന്നു വേര്‍പെടുന്ന ആത്മാവിന് യഥേഷ്ടം ലോകത്തില്‍ എവിടെയും സഞ്ചരിക്കാന്‍ കഴിയുമെന്നു പറയപ്പെടുന്നു.

ഇന്ത്യയില്‍ യോഗയുമായി ബന്ധപ്പെടുത്തിയാണ് ആസ്ട്രിയല്‍ പ്രൊജക്ഷനെ നിര്‍വചിക്കുന്നത്. ശാസ്ത്രീയമായ ഒരു അടിത്തറയും ഈ രീതിക്കില്ല. ആധുനിക ശാസ്ത്രം ആസ്ട്രീയല്‍ പ്രൊജക്ഷനെ പൂര്‍ണമായും തള്ളിയിട്ടുണ്ട്. പരകായ പ്രവേശത്തിനു ഇതുമായി സാമ്യമുണ്ട്. ആസ്ട്രിയല്‍ പ്രൊജക്ഷന്‍ എന്ന രീതി പരീക്ഷിക്കാനായി ആദ്യം അമ്മയെ താന്‍ ഉണ്ടാക്കിയ വീഡിയോ ഗെയിം കാണിച്ചു താരാമെന്ന് പറഞ്ഞ് മുകളിലേക്ക് വിളിച്ചു കൊണ്ടു പോയതിന് ശേഷം മഴുകൊണ്ട് പുറകില്‍ നിന്ന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഉച്ചയോടെ വീട്ടില്‍ എത്തിയ അച്ഛന്‍ രാജ തങ്കത്തിനെ മുറിയിലേക്ക് വിളിപ്പിച്ച് സമാന രീതിയില്‍ തലയ്ക്കു വെട്ടി കൊന്നു. പിന്നീട് സഹോദരി കരോലിനെയും മുറിയിലേക്ക് വിളിച്ച് സമാന രീതിയില്‍ കൊലപ്പെടുത്തി.

തുടര്‍ന്ന് മൃതദേഹങ്ങള്‍ കുളിമുറിയില്‍ കൊണ്ടിട്ടു. ശനിയാഴ്ച ബന്ധു ലളിതയേയും വെട്ടിക്കൊലപ്പെടുത്തി. ഓണ്‍ലൈനിലൂടെ വാങ്ങിയ മഴു ഉപയോഗിച്ചിരുന്നു കൊലപാതകങ്ങള്‍. മൃതദേഹങ്ങള്‍ വീടിനുള്ളിലിട്ട് കത്തിക്കുന്നതിനിടെയാണു വീടിന് തീപിടിച്ചതെന്നും കേദല്‍ പോലീസിനോട് സമ്മതിച്ചു. ശനിയാഴ്ച രാത്രി ചെന്നൈയിലേക്ക് കടന്ന ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തു.തന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നു തിരുവനന്തപുരത്തേക്ക് മടങ്ങി. ഇതിനിടെയാണു റെയില്‍വേ പോലീസിന്റെ പിടിയിലായത്.

ഞായറാഴ്ചയാണ് നന്ദന്‍കോട് ക്ലിഫ് ഹൗസിന് സമീപം റിട്ട. പ്രഫസര്‍ രാജതങ്കം(60), ഭാര്യ ഡോ. ജീന്‍ പത്മം(58), മകള്‍ കരോലിന്‍(25), ബന്ധു ലളിത(70) എന്നിവരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും വെട്ടിനുറുക്കി ചാക്കില്‍ക്കെട്ടിയ നിലയിലും കണ്ടെത്തിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാര്‍വത്രിക ആരോഗ്യ പരിരക്ഷ' പദ്ധതിക്ക് അനുമതി, എല്ലാ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ്  (2 hours ago)

നിയമം എല്ലാവര്‍ക്കും ഒരു പോലെ അല്ലേ? വ്‌ലോകര്‍ സൂരജിന്റെ കുറിപ്പ്  (2 hours ago)

ഗുണ്ടാനേതാവ് അലുവ അതുലിന്റെ കൊലപാതകത്തില്‍ 4 പ്രതികള്‍ പിടിയില്‍  (3 hours ago)

സ്വന്തം കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന് മാതാവ്  (3 hours ago)

ആംബുലന്‍സിനു മുന്നില്‍ ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിച്ചു....വിവാഹബന്ധം വേര്‍പ്പെടുത്തുന്നില്ല  (4 hours ago)

'ഷംസീറിന്റെ അണ്ണാക്കിൽ പിരിവെട്ടിച്ച് KSU പിള്ളാർ വീണ ജോർജിനെ പറപ്പിച്ച് കോടതി പിന്നാലെ ജയിലിൽ ആഘോഷം  (5 hours ago)

ശ്രീനാ ദേവിക്ക് രാഹുലിന്റെ സപ്പോർട്ട് MLA നേരിട്ട് ഇറങ്ങി..! ബബ്ബ ബബ്ബ അടിയില്ല പുട്ട് പുട്ട് ദേ തെളിവുകൾ..ഷഹനാസിനി ഓടിച്ചു  (5 hours ago)

സോനം വാങ്ചുകിന്റെ തടവ് ശിക്ഷ ഉടനടി റദ്ദാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം  (6 hours ago)

ആന്റിബയോട്ടിക് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ല്; 83 ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍, 5 ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകള്‍  (6 hours ago)

മീനമാസ പൂജയ്ക്കായി ശബരിമല നടതുറന്നു  (7 hours ago)

സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആദരിക്കും  (7 hours ago)

മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോയ്ക്ക് ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്‌നസില്ലെന്ന് പരാതി  (8 hours ago)

കുപ്പികളിലും കാനുകളിലും പെട്രോള്‍ ഡീസല്‍ നല്‍കിയാല്‍ കര്‍ശന നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍  (9 hours ago)

നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...  (9 hours ago)

Malayali Vartha Recommends