Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബ്ലാക്ക്മാസ്, ആന്റി ക്രൈസ്റ്റ് എന്നറിയപ്പെടുന്ന സാത്താന്‍ ആരാധന സംസ്ഥാനത്ത് വേരുറപ്പിച്ചു കഴിഞ്ഞു

12 APRIL 2017 08:56 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ 14 കേന്ദ്രങ്ങളില്‍ സാത്താന്‍ ആരാധന നടക്കുമെന്ന് 2014 ഒക്ടോബര്‍ 13ന് വ്യാപക പ്രചരണം നടന്നിരുന്നു. കോഴിക്കോട് രണ്ടും കൊച്ചിയില്‍ ഒന്‍പതും ആലപ്പുഴയില്‍ മൂന്നും കേന്ദ്രങ്ങളില്‍ സാത്താന്‍ ആരാധന നടക്കുമെന്നായിരുന്നു വാര്‍ത്ത. കോട്ടയത്തും തിരുവനന്തപുരത്തുമായി അഞ്ച് സാത്താന്‍ ആരാധാനാകേന്ദ്രങ്ങള്‍ ഉണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ അന്ന് പരസ്യമായ ആരാധന ഒരിടത്തും നടന്നില്ല. പക്ഷെ, ആ വാര്‍ത്ത വിശ്വാസി സമൂഹത്തെ ആകെ ഞെട്ടിക്കുന്നതായിരുന്നു. തുടര്‍ അന്വേഷണങ്ങള്‍ കാര്യക്ഷമമായി നടക്കാത്തതുകൊണ്ടു തന്നെ സത്താന്‍വിശ്വാസികളുടെ എണ്ണം നമ്മുടെ നാട്ടിലും കൂടിക്കൊണ്ടിരിക്കുന്നു. പെറ്റമ്മയേയും അച്ഛനേയും പെങ്ങളേയുമൊക്കെ കൊന്ന് തള്ളിയ കേസിലെ പ്രതിയായ കേഡലും പറയുന്നു താന്‍ സാത്താന്‍ ആരാധനയാണ് നടത്തിയതെന്ന്. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിനു പോലും പിടികൊടുക്കാതെ സാത്താന്‍ ആരാധനാലയങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ് ഈ സംഭവം തെളിയിക്കുന്നത്.

ബ്ലാക്മാസ്, ആന്റി ക്രൈസ്റ്റ് എന്നൊക്ക അറിയപ്പെടുന്ന സാത്താന്‍ ആരാധന സംസ്ഥാനത്ത് വേരുറപ്പിച്ചു തുടങ്ങിയത് 2010ലാണ്. ആ വര്‍ഷം തന്നെ ഇതു സംബന്ധിച്ച് ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ പൊലീസ് കേസുകളും ഉണ്ടായി. സാത്താന്‍ ആരാധനയില്‍ പെട്ടാല്‍ അത് കൊടും മയക്കുമരുന്നിന് അടിമയാകുന്നതിന് തുല്യമാണ്. പിന്നെ തിരിച്ചുവരാന്‍ പ്രയാസമാണ് എന്ന് മനശാസ്ത്രജ്ഞര്‍ പറയുന്നു. സമ്പന്ന കുടുംബങ്ങളിലെ യുവാക്കളാണ് സാത്താന്‍ ആരാധനയിലേക്ക് എത്തിച്ചേരുന്നത്. സാത്താന്‍ ആരാധകര്‍ അവരുടെ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്നത് ബൈബിളില്‍ ചവിട്ടിയാണ്.

സാത്താനെ അവന്‍ ആയിരിക്കുന്ന അവസ്ഥയില്‍ അറിഞ്ഞുകൊണ്ടും അംഗീകരിച്ചുകൊണ്ടും ആരാധിക്കുന്ന രീതിയാണ്. ബ്ലാക്ക്മാസ് അഥവാ കറുത്തകുര്‍ബാന ഉള്‍പ്പെടെയുള്ള ആരാധനാക്രമങ്ങളും ഉണ്ട്. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ആരംഭിച്ച് ലോകത്തില്‍ മുഴുവന്‍ പടര്‍ന്നുപന്തലിച്ച ഈ മതത്തിലേക്ക് ക്രിസ്തുമതത്തില്‍ പെട്ടവര്‍മാത്രമല്ല എല്ലാ മതവിശ്വാസികളും പെട്ടുപോയിട്ടുണ്ട്. സംസ്ഥാനത്ത് കൊച്ചിയിലാണ് സാത്താന്‍മതം കൂടുതല്‍ വ്യാപിച്ചിരിക്കുന്നത്. യുവാക്കള്‍ ഒരു രസത്തിനു വേണ്ടിയാണ് സാത്താന്‍ ചിഹ്നങ്ങള്‍ ധരിക്കുന്നത്. ആഭരങ്ങളുടെ രൂപത്തിലും ടി-ഷര്‍ട്ടുകളായും പച്ചക്കുത്തലായുമൊക്കെ ചെറുപ്പക്കാരിലേക്ക് സാത്താന്‍ ചിഹ്നങ്ങളെത്തുന്നു. ഈ അടുത്തകാലത്ത് ചെറുപ്പക്കാര്‍ മുഖത്ത് വലിച്ചുകെട്ടിയ തൂവാലകളില്‍ പോലും സാത്താന്‍ ചിഹ്നങ്ങളാണ് പതിപ്പിച്ചിരുന്നത്. ദൈവവിശ്വാസത്തെ ഇത്തരക്കാര്‍ക്ക് പുശ്ചമാണ്.

മാതാ പിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കുക

ഓമനിച്ചു മക്കള്‍ അനുകരിക്കുന്ന പലതും സാത്താന്റെ ആളുകളുടെ വേഷങ്ങള്‍ ആകാം. ശരീരത്തില്‍ പച്ചകുത്തുക, മുറിവുകള്‍ ഉണ്ടാക്കുക, ആണികള്‍ തറക്കുക, മീശ കളഞ്ഞിട്ട് താടി നീട്ടുക, തലമുടിയും താടിയം വിരൂപമാക്കുക, ശരീരത്തെ മലിനമാക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക, പുകവലി, മദ്യപാനം, കഞ്ചാവ്, സാത്താന്റെ പാട്ടുകള്‍കേള്‍ക്കുക. ഇതൊക്കെ അനുകരിക്കുമ്പോള്‍ മക്കളെ പറഞ്ഞു തിരുത്തണം.

പാപം എന്നൊരു ചിന്തയേ ഇല്ല

തലകീഴായ ഒരു കുരിശില്‍ സര്‍പ്പം ചുറ്റിയിരിക്കുന്നതാണ് ഇവരുടെ അടയാളങ്ങളില്‍ ഒന്ന് ! കൂടാതെ, അഞ്ചു കാലുള്ള നക്ഷത്രമാണ് സത്താന്‍ മതത്തിന്റെ ഔദ്യോഗിക ചിഹ്നം! ബൈബിളിലൂടെ എന്തെല്ലാം അരുതെന്ന് പറഞ്ഞുവോ, അതെല്ലാം ലംഘിക്കുന്നതാണ് ഇവരുടെ ആരാധനയുടെ ഒരു ശൈലി. പാപം ചെയ്തു കൊണ്ട് പിശാചിനെ സന്തോഷിക്കുകയും ദൈവത്തെ വേദനിപ്പിക്കുകയും ചെയ്യുന്നു തിരുവോസ്തിയുടെ മുന്നിലാണ് പാപം ചെയ്യുന്നത്.

സ്ത്രീകളെ പരസ്പരം കൈമാറി ലൈംഗീകതയില്‍ ഏര്‍പ്പെടും. സ്ത്രീകളുടെ ആര്‍ത്തവരക്തവും ഭ്രൂണഹത്യയില്‍ ചിന്തുന്ന രക്തവും ചേര്‍ത്ത് തിരുവോസ്തിയില്‍ ഒഴുക്കുന്നത് കറുത്ത കുര്‍ബാനയുടെ ഒരു ഭാഗമാണ്! വ്യഭിചാരം, സ്വയംഭോഗം, സ്വവര്‍ഗ്ഗരതി, മൃഗവേഴ്ച തുടങ്ങിയ ലൈംഗീക വൈകൃതങ്ങള്‍ യേശുവിന്റെ രൂപത്തിനു മുന്നില്‍വച്ച് ചെയ്തുകൊണ്ട് പിശാചിനെ ആഹ്ലാദിപ്പിക്കുന്ന രീതിയും ബ്ലാക്ക് മാസിലുണ്ട്!

സോഷ്യല്‍ മീഡിയകളിലും

സാത്താനെ ആരാധിക്കുന്നവരുടെ പ്രത്യേക കൂട്ടായ്മയാണ് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ സമീപകാലത്ത് വര്‍ദ്ധിച്ചു വരുന്നത്. സാത്താനിക്, സാത്താന്‍, ദി സാത്താനിക് ബൈബിള്‍ തുടങ്ങിയ പേജുകളും കമ്മ്യൂണിറ്റികളുമാണ് സാത്താന്‍ ആരാധകര്‍ നിര്‍മ്മിച്ചിരുന്നത്. ഇതില്‍ ചിലതൊക്കെ അപ്രത്യക്ഷമായി പുതിയ പേരുകള്‍ സ്വീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (9 minutes ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (18 minutes ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (40 minutes ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (1 hour ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (10 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (10 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (10 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (10 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (11 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (11 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (11 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (15 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (15 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (16 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (16 hours ago)

Malayali Vartha Recommends