Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

കുടിയന്മാരെ കുപ്പിയിലിറക്കുന്ന ബാറുകളുടെ ലൈസന്‍സ്‌ മുടങ്ങിയതെങ്ങനെ?

03 APRIL 2014 10:59 PM IST
മലയാളി വാര്‍ത്ത.

നിലവാരമില്ലാത്ത 418 ബാറുകള്‍ക്ക്‌ കോഴ വാങ്ങി ലൈസന്‍സ്‌ നല്‍കാനുളള നീക്കം സമര്‍ത്ഥമായി പൊളിച്ചത്‌ കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം. സുധീരന്‍. എല്ലാ ബാറുകള്‍ക്കും ലൈസന്‍സ്‌ പുതുക്കി നല്‍കാനാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ കിച്ചന്‍ ക്യാബിനറ്റ്‌ തീരുമാനിച്ചിരുന്നത്‌. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്‌തരായ എ ഗ്രൂപ്പ്‌ മന്ത്രിമാര്‍ അടങ്ങുന്നതാണ്‌ കിച്ചന്‍ ക്യാബിനറ്റ്‌. ഇതിന്റെ ലീഡര്‍ എക്‌സൈസ്‌ മന്ത്രി കെ.ബാബുവാണ്‌. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത്‌ വിഷമദ്യ ദുരന്തം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും അക്കാരണത്താല്‍ ബാറുകളെല്ലാം അനുവദിക്കണമെന്നുമാണ്‌ എക്‌സൈസ്‌ വകുപ്പില്‍ നിന്നും മന്ത്രിസഭാ യോഗത്തിന്‌ ലഭിച്ച നോട്ട്‌.

നിലവാരമുളളതും ഇല്ലാത്തതുമായ ബാറുകള്‍ക്ക്‌ അംഗീകാരം നല്‍കാനുളള നീക്കം മന്ത്രിസഭാ യോഗത്തില്‍ നടക്കുന്നുണ്ടെന്ന്‌ മന്ത്രി ആര്യാടന്‍ മുഹമ്മദും രമേശ്‌ ചെന്നിത്തലയുമാണ്‌ സുധീരന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്‌. സുധീരന്‍, ഉമ്മന്‍ചാണ്ടിയെയും കെ.ബാബുവിനെയും ഫോണില്‍ വിളിച്ച്‌ നിലവാരമില്ലാത്ത ബാറുകള്‍ക്ക്‌ അംഗീകാരം നല്‍കാനാവില്ലെന്ന്‌ അറിയിച്ചു. കെ.പി.സി.സി യില്‍ ചര്‍ച്ച ചെയ്യാത്ത വിഷയം എങ്ങനെയാണ്‌ മന്ത്രിസഭാ യോഗത്തിലേയ്‌ക്ക്‌ വന്നതെന്നും ആരാഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ ദിവസങ്ങള്‍ മാത്രം ശേഷിക്കെ നിലവാരമില്ലാത്ത ബാറുകള്‍ക്കെല്ലാം അനുവാദം നല്‍കിയാല്‍ അത്‌ സര്‍ക്കാരിന്റെ ഇമേജ്‌ കളങ്കപ്പെടുത്തുമെന്നും സുധീരന്‍ പറഞ്ഞു. എന്നാല്‍ ഖജനാവ്‌ ശൂന്യമാണെന്നും ബാറുകള്‍ക്കെല്ലാം അനുമതി നല്‍കാന്‍ എ.ജി നിയമോപദേശം നല്‍കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടിയും ബാബുവും കെ.പി.സി.സി അദ്ധ്യക്ഷനെ അറിയിച്ചു. ചില ഘടകകക്ഷി മന്ത്രിമാരും, ഉമ്മന്‍ചാണ്ടിക്കും ബാബുവിനും ഒപ്പം നിന്നു. യു.ഡി.എഫ്‌ മന്ത്രിമാര്‍ തിരഞ്ഞെടുപ്പിന്റെ മറ പിടിച്ച്‌ ബാറുകളില്‍ നിന്നും കോടികള്‍ കോഴ വാങ്ങിയ കാര്യം കഴിഞ്ഞ ദിവസം മലയാളിവാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.
418 നിയമവിരുദ്ധ ബാറുകളില്‍ 353 എണ്ണം ലൈസന്‍സിന്‌ തീര്‍ത്തും

അര്‍ഹതയില്ലാത്തതാണെന്ന്‌ നികുതി ഗ്രൂപ്പ്‌ സെക്രട്ടറി കോടതിയെ അറിയിച്ചിരുന്നു. സെക്കന്റ്‌സ്‌ എന്ന പേരില്‍ വ്യാജമദ്യം വില്‍ക്കുന്നവയാണ്‌ ഇവയെല്ലാം. 353 ബാറുകളെ ത്രീസ്റ്റാര്‍ പദവിയിലേക്കുയര്‍ത്തി അവയ്‌ക്ക്‌ ലൈസന്‍സ്‌ നല്‍കാനും ശ്രമം നടന്നിരുന്നു. ഏതായാലും 418 ബാറുകളുടെ ലൈസന്‍സ്‌ പുതുക്കല്‍ മന്ത്രിസഭ മാറ്റിവച്ചു. ഈ മാസം 9ന്‌ മുമ്പ്‌ ലൈസന്‍സ്‌ പുതുക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മന്ത്രിസഭ നികുതി സെക്രട്ടറിക്ക്‌ നിര്‍ദ്ദേശം നല്‍കി. നിലവാരമില്ലാത്ത ബാറുകള്‍ക്ക്‌ 'നിലവാരം നല്‍കാന്‍' ഉന്നതതലത്തില്‍ ഗൂഢാലോചന തകൃതിയാണ്‌. തിരഞ്ഞെടുപ്പ്‌ കഴിഞ്ഞാലുടന്‍ ബാറുകളുടെ ലൈസന്‍സ്‌ പുതുക്കി നല്‍കാമെന്നാണ്‌ സര്‍ക്കാര്‍ ബാറുടമകള്‍ക്ക്‌ നല്‍കിയിരിക്കുന്ന ഉറപ്പ്‌. ഇല്ലെങ്കില്‍ നേതാക്കള്‍ വാങ്ങിയ പണം തങ്ങള്‍ പരസ്യപ്പെടുത്തുമെന്ന്‌ ബാറുടമകള്‍ ഭീഷണിപ്പെടുത്തുന്നു. ഇന്ദിരാഭവനില്‍ സുധീരന്‍ ഉളളപ്പോള്‍ എങ്ങനെയാണ്‌ അനുമതി നല്‍കുകയെന്ന്‌ സര്‍ക്കാരിനറിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (1 hour ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (1 hour ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (1 hour ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (1 hour ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (4 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (4 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (4 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (5 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (9 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (10 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (10 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (10 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (11 hours ago)

Malayali Vartha Recommends