ട്രഷറിയില്‍ ഞെരുക്കം; സ്വകാര്യ ബാങ്കുകളിലുളള സര്‍ക്കാര്‍ പണം 5100 കോടി

സര്‍ക്കാരിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത് ചില പൊതുമേഖലാ സ്ഥാപന മേധാവികളും ചില കോണ്‍ഗ്രസ് നേതാക്കളും. ന്യൂജനറേഷന്‍ ബാങ്കുകളില്‍ സര്‍ക്കാര്‍ പണം മുന്‍പിന്‍ നോക്കാതെ നിക്ഷേപിച്ചതാണ് സര്‍ക്കാരിനെ പൊടുന്നനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്.കൊച്ചി മെട്രോ ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച സര്‍ക്കാര്‍ ഗ്രാന്റ് നിക്ഷേപിച്ചിരിക്കുന്നത് ന്യൂജനറേഷന്‍ ബാങ്കുകളിലാണ്. ന്യൂജനറേഷന്‍ ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതിന് തടസ്സമില്ലെന്ന കേന്ദ്രസര്‍ക്കാര്‍ സര്‍ക്കുലര്‍ മറയാക്കിയാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ പണം സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിച്ചത്.
സര്‍ക്കാര്‍ പണം ട്രഷറികളില്‍ നിക്ഷേപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നയം അട്ടിമറിക്കാനുളള തീരുമാനം സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ തന്നെ സ്വീകരിച്ചു. 5100 കോടി രൂപ സംസ്ഥാനത്തെ സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ധനവകുപ്പിലെ ഒരു ഉന്നതന്‍ മലയാളിവാര്‍ത്തയോട് വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha
























