Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

അമൃതാനന്ദമയീമഠം വീണ്ടും വിവാദത്തില്‍;സത്‌നത്തിന്റെ മരണം സി.ബി.ഐക്ക്‌

04 APRIL 2014 05:09 AM IST
മലയാളി വാര്‍ത്ത.

മുന്‍ ശിഷ്യയുടെ പുസ്‌തകത്തിനു പിന്നാലെ മാതാഅമൃതാനന്ദമയീമഠം വീണ്ടും പ്രതിസന്ധിയിലാവുന്നു. അമൃതാനന്ദമയിയെ ആക്രമിച്ചുവെന്ന കേസില്‍ പിടിയിലാവുകയും പിന്നീട്‌ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ മരിക്കുകയും ചെയ്‌ത ബീഹാര്‍ സ്വദേശി സത്‌നം സിംഗിന്റെ മരണത്തെകുറിച്ച്‌ കേരള ഹൈക്കോടതി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചേക്കും. സത്‌നത്തിന്റെ പിതാവ്‌ ഹരീന്ദ്രകുമാര്‍ സിംഗ്‌ ഫയല്‍ ചെയ്‌ത കേസിന്റെ തുടര്‍നടപടി അടുത്ത ചൊവ്വാഴ്‌ച നടക്കും. ഇതു സംബന്ധിച്ച്‌ നടന്ന ക്രൈംബ്രാഞ്ച്‌ അന്വേഷണം ഫലം കണ്ടില്ലെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സത്‌നത്തിന്റെ ശരീരത്തില്‍ 77 മുറിവുകളുണ്ടായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇത്‌ മരണത്തിന്‌ 92 മണിക്കൂര്‍ മുമ്പുണ്ടായതാണെന്നാണ്‌ ആരോപണം. അതായത്‌ സത്‌നം തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിക്കപ്പെടും മുമ്പ്‌ മഠത്തില്‍ നിന്നുളള വിവരമനുസരിച്ച്‌ കരുനാഗപ്പളളി പോലീസാണ്‌ സത്‌നത്തെ ആദ്യമായി അറസ്റ്റ്‌ ചെയ്‌തത്‌. കരുനാഗപ്പളളി സ്റ്റേഷനില്‍ നിന്നാണ്‌ പീഡനമുണ്ടായതെന്ന്‌വ്യക്തം.ജസ്റ്റിസ്‌ കെ. രാമകൃഷ്‌ണന്റെ ബെഞ്ചാണ്‌ സത്‌നത്തിന്റെ കേസ്‌ പരിശോധിക്കുന്നത്‌. എന്നാല്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം സി.ബി.ഐ അഭിഭാഷകന്‍ എതിര്‍ത്തു. ക്രൈം ബ്രാഞ്ച്‌ അന്വേഷണം നടന്നിട്ടുണ്ടെന്നും സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ്‌ സി.ബി.ഐ അഭിഭാഷകര്‍ വാദിച്ചത്‌. എന്നാല്‍ സംസ്ഥാനസര്‍ക്കാരിന്റെ അപ്രതീക്ഷിത നിലപാടിന്റെ പശ്ചാത്തലത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാനാണ്‌ സാദ്ധ്യത.
സത്‌നം സിംഗിന്റെ പിതാവ്‌ ഫയല്‍ ചെയ്‌ത പരാതിയില്‍ സംശയത്തിന്റെ മറയില്‍ നിര്‍ത്തുന്നത്‌ അമൃതാനന്ദമയീ മഠത്തെയാണ്‌. തന്റെ മകന്‍ മാനസിക രോഗിയല്ലെന്നും മാനസികരോഗിയാക്കി ചിത്രീകരിച്ചതാണെന്നും പരാതിയില്‍ പറയുന്നു. പഠിക്കാന്‍ മിടുക്കനായ മകന്‍ ആത്മീയതയില്‍ ഹരം കണ്ടെത്തി അമൃതാനന്ദമയീ മഠത്തിലെത്തുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ചുരുക്കത്തില്‍ സത്‌നം, മഠത്തില്‍ കഴിഞ്ഞിരുന്ന കാലയളവിലുളള ദുരൂഹതകളെകുറിച്ച്‌ അന്വേഷിക്കണമെന്നാണ്‌ ആവശ്യം. തന്റെ മകന്റേത്‌ സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും പരാതിയിലുണ്ട്‌. അമൃതാനന്ദമയിയെ തന്റെ മകന്‍ കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണവും സത്‌നത്തിന്റെ പിതാവ്‌ നിഷേധിച്ചിട്ടുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (1 hour ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (1 hour ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (1 hour ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (1 hour ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (4 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (4 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (4 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (5 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (9 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (10 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (10 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (10 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (11 hours ago)

Malayali Vartha Recommends