കോട്ടയം ജില്ലാ പഞ്ചായത്തിലെ രാഷ്ട്രീയ നീക്കം നിര്‍ഭാഗ്യകരമെന്ന് കെ.എം.മാണി; കേരള കോണ്‍ഗ്രസിനെ നോവിച്ചതിന് കോട്ടയം ഡിസിസി വിലയ്ക്കു വാങ്ങിയതാണിത്

കോട്ടയം ജില്ലാ പഞ്ചായത്തിലെ രാഷ്ട്രീയ നീക്കം നിര്‍ഭാഗ്യകരമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി. താന്‍ അറിഞ്ഞിട്ടില്ല, നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും മാണി പറഞ്ഞു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി എടുത്ത തീരുമാനമല്ലായിരുന്നു അത്. ഈ വിഷയത്തില്‍ പാര്‍ട്ടിതലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോട്ടയം ഡിസിസി വിലയ്ക്കു വാങ്ങിയതാണ് ഇപ്പോഴത്തെ തീരുമാനം. സിപിഐഎമ്മുമായി കൂട്ടുകൂടാത്ത ആരുണ്ടെന്നും മാണി ചോദിച്ചു. പ്രശ്‌നം വഷളാക്കുന്നത് മാധ്യമങ്ങളാണ്. തീയില്‍ കുരുത്ത പാര്‍ട്ടി വെയിലത്ത് വാടില്ല. പ്രവര്‍ത്തകരുടെ പ്രതികരണം കടുത്തതായിരിക്കുമെന്ന് തോന്നിയിരുന്നു. പുതിയ കൂട്ടുകെട്ടിലേക്കുള്ള നീക്കമല്ല ഇത്. കേരളാ കോണ്‍ഗ്രസിന്റെ സഹായം കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തിരിച്ചുംവേണ്ട. ബന്ധം പോയാല്‍ രണ്ട് കൂട്ടര്‍ക്കും നഷ്ടമുണ്ടാകും.
പിസി ജോസഫുമായി അഭിപ്രായ വ്യത്യാസമില്ല. ജോസ് കെ.മാണിക്കെതിരായ ആരോപണം അജണ്ടയോടെയാണ്. ജോസ് കെ. മാണിക്ക് സംഭവത്തില്‍ പങ്കില്ല. ഓരോ സമയത്തും ശരിയേത് തെറ്റേത് എന്ന് നോക്കി തീരുമാനമെടുക്കും.
കേരളാ കോണ്‍ഗ്രസ് ചെന്നാല്‍ മുന്നണിയില്‍ സിപിഐയുടെ ഗ്രേഡ് കുറയുമെന്നും മാണി പറഞ്ഞു.
https://www.facebook.com/Malayalivartha























