മാണിക്ക് വരാനിരിക്കുന്നത് യൂദാസിന്റെ അനുഭവമെന്ന് എം.എം ഹസ്സന്‍

കെ.എം മാണിയും മകന്‍ ജോസ് കെ.മാണിയും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ ഇനിയും തുടരുന്നത് രാഷ്ട്രീയ ധാര്‍മികതയല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നടന്നത് ആസൂത്രിത വഞ്ചനയാണെന്നും ഇത് കോണ്‍ഗ്രസ് പൊറുക്കില്ലെന്നും ഹസ്സന്‍ കുറ്റപ്പെടുത്തി.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നീക്കം നിര്‍ഭാഗ്യകരമായി പോയെന്ന് പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫും പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha























