വാഴപ്പള്ളി പഞ്ചായത്തില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച് കേരള കോണ്‍ഗ്രസ്

ചങ്ങനാശേരി വാഴപ്പളളി പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് പിന്തുണയോടെ കോണ്‍ഗ്രസിന് വിജയം. കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ്‌സിപിഐഎം സഖ്യം ഭരണം പിടിച്ചത് വന്‍ രാഷ്ട്രീയ വിവാദമായിരിക്കെയാണ് വാഴപ്പള്ളിയില്‍ കോണ്‍ഗ്രസിനെ കേരള കോണ്‍ഗ്രസ് പിന്തുണച്ചത്.
ചങ്ങനാശേരി വാഴപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചു. കോണ്‍ഗ്രസിലെ ഷീലാ തോമസാണ് തെരഞ്ഞെടുക്കപ്പെട്ടത്. കേരള കോണ്‍ഗ്രസ് അംഗങ്ങളും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ അനുകൂലിച്ചു വോട്ടു ചെയ്തു. ഒന്‍പതിനെതിരെ 12 വോട്ടുകള്‍ക്കാണ് ജയം. സിപിഐഎമ്മിലെ തുളസിയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി.
പാലാ മുത്തോലി പഞ്ചായത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നു. രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിലെ ബീന ബേബി വിജയിച്ചു. 13 അംഗങ്ങളുള്ള പഞ്ചായത്തില്‍ ഏഴ് അംഗങ്ങള്‍ കേരള കോണ്‍ഗ്രസിനുണ്ട്. കോണ്‍ഗ്രസിന് രണ്ട്, ബിജെപി മൂന്ന്, സിപിഐഎം (സ്വത)ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. മുത്തോലി 12ാം വാര്‍ഡില്‍ നിന്നുള്ള അംഗമാണ് ബീന ബേബി. ബിജെപി സ്ഥാനാര്‍ഥി മായയ്ക്കു മൂന്ന് വോട്ടു ലഭിച്ചു. സിപിഐഎം വോട്ട് അസാധുവാക്കി.
https://www.facebook.com/Malayalivartha























