ഉമ്മന്‍ ചാണ്ടിയുടെയും പിണറായിയുടെയും മന:സാക്ഷി സൂക്ഷിപ്പുകാരനായ ടോമിന്‍ തച്ചങ്കരി തീരുമാനിക്കും ഇനി പോലീസ് ആസ്ഥാനത്തെ കാര്യങ്ങളെല്ലാം!!!

ഇടതു തിരിഞ്ഞും വലതു തിരിഞ്ഞും നീങ്ങാന്‍ മിടുക്കന്‍. തച്ചങ്കരിയെ പോലീസ് ആസ്ഥാനം എ.ഡി.ജി.പി. എന്ന തസ്തികയിലാണ് വ്യാഴാഴ്ച സര്‍ക്കാര്‍ നിയമിച്ചത്. അഴിമതി ആരോപണങ്ങളുടെ പേരില്‍ ദീര്‍ഘനാളായി തച്ചങ്കരിക്ക് പ്രധാന തസ്തികകള്‍ ഒന്നും നല്‍കിയിരുന്നില്ല.
എന്തും ചെയ്യാന്‍ മടിയില്ലാത്ത ഉമ്മന്‍ ചാണ്ടി പോലും ചെയ്യാന്‍ ധൈര്യപ്പെടാത്ത കാര്യമാണ് പിണറായി ചെയ്തത്. അച്ചുതാനന്ദന്‍ സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു തച്ചങ്കരി. അക്കാലത്താണ് തച്ചങ്കരി ആദ്യമായി നടപടി നേരിട്ടത്. അനുവാദമില്ലാതെ വിദേശത്ത് പോയതായിരുന്നു കേസ്. പിന്നീട് യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുകയും തച്ചങ്കരി എല്ലാ പാരകളും അതിജീവിച്ച് തിരിച്ചെത്തുകയും ചെയ്തു. അപ്പോഴും കൊച്ചിയിലെ പുസ്തക പ്രസാധന കമ്പനിയുടെയും തുറമുഖ പോലീസിന്റെയും മാര്‍ക്കറ്റ് ഫെഡിന്റെയും ചുമതലകള്‍ മാത്രമാണ് നല്‍കിയത്. അവസാനം അദ്ദേഹത്തെ ഗതാഗത കമ്മീഷണറാക്കി.
ഹാപ്പി ബര്‍ത്ത് ഡേ വിവാദത്തില്‍ ഹണി ട്രാപ്പ് മന്ത്രിയാണ് തച്ചങ്കരിയെ പുറത്താക്കിയത്. പിന്നീട് മന്ത്രി തന്നെ പുറത്തു പോകുന്ന കാഴ്ചയും കേരളം കണ്ടു. പിണറായിയും സി പി എം നേതാക്കളും തമ്മില്‍ തച്ചങ്കരി സൗഹൃദം ആരംഭിച്ചത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. കൊച്ചിയില്‍ തച്ചങ്കരിക്ക് സി.ഡിയും കാസറ്റും സീരിയലും നിര്‍മ്മിക്കുന്ന കമ്പനി ഉണ്ടായിരുന്നു. കൈരളി ചാനല്‍ തുടങ്ങിയ കാലത്ത് ചാനലിന് വേണ്ട കാര്യങ്ങള്‍ ഒരുക്കി കൊടുത്തത് തച്ചങ്കരിയാണ്. വിദേശത്ത് നിന്നും ചെറിയ വിലക്ക് ക്യാമറകളും ഇറക്കി കൊടുത്തു. ഇതു വഴിയാണ് പിണറായിയുമായി അടുത്തത്. കോടിയേരിയുമായും അടുത്ത സൗഹൃദമുണ്ട്.
സെന്‍കുമാര്‍ ഡി.ജി.പിയായി വരുമ്പോള്‍ പോലീസ് ആസ്ഥാനത്ത് നടക്കുന്ന കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാന്‍ വേണ്ടിയാണ് തച്ചങ്കരിയുടെ നിയമനം. പോലീസ് ആസ്ഥാനം മേധാവി അറിയാതെ സെന്‍കുമാറിന് ഒന്നും ചെയ്യാനാവില്ല. സര്‍ക്കാരിനു താത്പര്യമില്ലാത്ത ഫയലുകളില്‍ തച്ചങ്കരിക്ക് ഉടക്കു വയ്ക്കാം. മുഖ്യമന്ത്രിക്ക് ഏതായാലും സെന്‍ കുമാറിനെ ഫോണില്‍ പോലും വിളിക്കാനാവില്ല. അപ്പോള്‍ കാര്യങ്ങളെല്ലാം തീരുമാനിക്കുക തച്ചങ്കരിയായിരിക്കുമെന്ന് ചുരുക്കം.
https://www.facebook.com/Malayalivartha























