മാഷിന് പെണ്‍കുട്ടികളും ഫോട്ടോയും വീക്കനസ്: ശിഷ്യരെ ചതിച്ചു, കണക്കുമാഷിനെ പൊക്കി

അടുത്തിരുന്ന് കുട്ടികളുടെ കണക്കിലെ സംശയം തീര്‍ക്കല്‍ മാഷിന് പ്രധാന ഇഷ്ടം. കൂടുതല്‍ നല്‍കാറും ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അവരറിയാതെ പകര്‍ത്തിയ ഗണിതാദ്ധ്യാപകന് ഒടുവില്‍ കണക്ക് പിഴച്ചു. തലസ്ഥാന നഗരിയില്‍ വീടിനോട് ചേര്‍ന്നുള്ള ട്യൂഷന്‍ സെന്ററിലും ക്‌ളാസെടുക്കാന്‍ പോയിരുന്ന വീടുകളിലും പെണ്‍കുട്ടികളുടെ വീഡിയോ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും വാട്ട്‌സ് ആപ്പില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കവടിയാര്‍ ആര്‍.പി ലെയ് നിലെ അരുണ്‍കുമാറാണ് (45) രണ്ട് ദിവസം മുമ്പ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്. വര്‍ഷങ്ങളായി നിരവധി വിദ്യാര്‍ത്ഥിനികളുടെ ചിത്രം പകര്‍ത്തിയ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.
അരുണിന് ഇഷ്ടം ഔട്ട് ഓഫ് സിലബസ്
ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ അരുണ്‍കുമാര്‍ തലസ്ഥാനത്തെ പേരെടുത്ത ഗണിത അദ്ധ്യാപകരിലൊരാളാണ്. വീട്ടിലും സമീപത്തെ ചില സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏറെനാളായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്‌ളാസുകള്‍ എടുത്തിരുന്ന ഇയാള്‍ ഏതാനും വര്‍ഷം മുമ്പ് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്‌ളാസെടുപ്പ് നിര്‍ത്തി. കവടിയാറിലെ വീട്ടിലും നഗരത്തിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഹോം ട്യൂഷനുമായി പരിശീലനം മാറ്റി. വീട്ടില്‍ വിവിധ ക്‌ളാസുകളിലെ കുട്ടികളെ ബാച്ചുകളാക്കി തിരിച്ചാണ് ക്‌ളാസെടുക്കുന്നത്. ഹൈസ്‌കൂള്‍ , പ്‌ളസ് ടു വിദ്യാര്‍ത്ഥികളായിരുന്നു ഏറെയും. പുലര്‍ച്ചെ നാല് മുതല്‍ രാവിലെ പത്തുവരെയും രാത്രിയിലും വീട്ടില്‍ ക്‌ളാസെടുക്കുന്നതിനൊപ്പം സന്ധ്യാ സമയത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹോം ട്യൂഷനും തരപ്പെടുത്തി. കാര്യമായ വരുമാനം ഇതില്‍ നിന്ന് നേടിയിരുന്ന അരുണ്‍കുമാറിന് സാമ്പത്തികത്തേക്കാള്‍ ഔട്ട് ഓഫ് സിലബസായ വിഷയങ്ങളിലായിരുന്നു താല്‍പ്പര്യം.
കുട്ടികളുടെ അശ്രദ്ധ മുതലെടുത്തു
ക്‌ളാസില്‍ കൂടുതലും പെണ്‍കുട്ടികളാണ്. ക്‌ളാസ് സമയത്ത് കര്‍ക്കശക്കാരനായ അദ്ധ്യാപകനായി ഭാവിക്കുന്ന ഇയാള്‍, പെണ്‍കുട്ടികള്‍ കണക്ക് കൂട്ടിയും കുറച്ചും തലപുകയ്ക്കുന്ന സമയമാണ് തന്റെ ഗൂഢലക്ഷ്യത്തിന് വിനിയോഗിക്കുന്നത്. വിലകൂടിയ ആന്‍ഡ്രോയ്ഡ് മൊബൈലില്‍ ചിത്രം പകര്‍ത്താനായി വീഡിയോ മോഡില്‍ മൊബൈല്‍ കാമറ ഓണാക്കി ഡസ്‌കിന് മദ്ധ്യഭാഗത്തായി ബാഗുകളും പുസ്തകങ്ങളും വയ്ക്കാനുള്ള തട്ടിലേക്ക് വയ്ക്കും. ക്‌ളോസപ്പ് ദൃശ്യങ്ങള്‍ അതില്‍ പതിഞ്ഞുകൊണ്ടിരിക്കും.
പഠിപ്പിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ വഴി ഫേസ് ബുക്ക് , വാട്ട്‌സ് ആപ്പ് അക്കൗണ്ടുകളില്‍ ആക്ടീവാകുകയും സുഹൃത്തുക്കളുമായി ചാറ്റിംഗില്‍ മുഴുകുകയും നെറ്റില്‍ നിന്ന് മാതൃകാ ചോദ്യങ്ങളും മറ്റും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യുന്നതിനാല്‍ ക്‌ളാസ് ടൈമില്‍ അദ്ധ്യാപകന്റെ മൊബൈല്‍ ഉപയോഗം ശിഷ്യരില്‍ സംശയം ജനിപ്പിച്ചിരുന്നില്ല. ക്‌ളാസിനിടെ ഫോണെടുത്ത് ദൃശ്യങ്ങള്‍ക്ക് വ്യക്തതയുണ്ടോയെന്നും പരിശോധിക്കും. ദൃശ്യങ്ങള്‍ കമ്പ്യൂട്ടറിലേക്ക് മാറ്റി എഡിറ്റ് ചെയ്ത് പെന്‍െ്രെഡവിലാക്കി സൂക്ഷിക്കും. ഓരോവിദ്യാര്‍ത്ഥിനിക്കും പ്രത്യേകം പെന്‍െ്രെഡവുകള്‍ സൂക്ഷിച്ച ഇയാള്‍ സമയംകിട്ടുമ്പോഴെല്ലാം ഇവ കമ്പ്യൂട്ടറില്‍ ഇട്ടു കാണും.
ഒടുവില്‍ പണികിട്ടി
ഏറെക്കാലമായി അരുണുമായി അടുത്ത് ഇടപെടാറുണ്ടായിരുന്ന ഒരു വനിതാ സുഹൃത്തിന്റെ മകളുടെ വീഡിയോയും ഹോം ട്യൂഷനിടെ പകര്‍ത്തിയതായി കുട്ടിക്കുണ്ടായ സംശയമാണ് പണിയായത്. കുട്ടി അമ്മയോട് കാര്യം പറഞ്ഞു. അമ്മ അറിഞ്ഞഭാവം നടിക്കാതെ അരുണുമായുള്ള സുഹൃത് സംഭാഷണത്തിനിടെ ഫോണ്‍ കൈക്കലാക്കി പരിശോധിച്ചപ്പോഴാണ് തന്റെ മകളുടേതുള്‍പ്പെടെ നിരവധി കുട്ടികളുടെ ദൃശ്യങ്ങള്‍ ഇയാളുടെ ഫോണിലും മെമ്മറി കാര്‍ഡിലുമുളളതായി കണ്ടത്. ഇത് ചോദ്യം ചെയ്ത വനിതാ സുഹൃത്തിനെ അരുണ്‍ ഭീഷണിപ്പെടുത്തി. താന്‍ രഹസ്യമായി വനിതാ സുഹൃത്തിന്റേതടക്കം പലരുടേയും ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും അവയെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണി മുഴക്കി. എന്നാല്‍, വനിതാ സുഹൃത്ത് അതുകേട്ട് പതറിയില്ല. സംഭവത്തെപ്പറ്റി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മ്യൂസിയം സി.ഐ അരുണിനെ പിടികൂടിയത്. ദൃശ്യങ്ങള്‍ പകര്‍ത്താനും എഡിറ്റ് ചെയ്ത് പെന്‍െ്രെഡവിലേക്ക് പക&്വംിഷ;ര്‍ത്താനും കമ്പ്യൂട്ടറില്‍ സൂക്ഷിക്കാനും ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും വീഡിയോകള്‍ ഇയാള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനുമാണ് അരുണിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്താനും എഡിറ്റിംഗിനും ഉപയോഗിച്ച ഫോണും കമ്പ്യൂട്ടറും ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടുണ്ട് . അരുണിനെ വിശദമായി ചോദ്യം ചെയ്യുകയും പരിശോധനാഫലം കൂടി ലഭിക്കുകയും ചെയ്താലേ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടോയെന്ന് സ്ഥിരീകരിക്കാനാകൂ. പോക്‌സോ, ഐ.ടി ആക്ട് തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
https://www.facebook.com/Malayalivartha























