കാമുകന്റെ നിരന്തരമായ ശാരീരിക പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ കാവ്യസുനിലിന് മികച്ച വിജയം

എല്ലാ കുട്ടികളുടേയും രക്ഷകര്‍ത്താക്കള്‍ സന്തോഷത്തിലാണ്. എന്നാല്‍ കാവ്യയുടെ വീട്ടില്‍ ഇന്ന് ആഘോഷങ്ങളൊന്നുമില്ല. കാരണം തന്റെ മികച്ച വിജയം കാണാന്‍ കാവ്യ ഇന്ന് ഇവരോടൊപ്പം ഇല്ല. കാമുകന്റെ നിരന്തരമായ ശാരീരിക പീഡനത്തെത്തുടര്‍ന്ന് ഏപ്രില്‍ 21 നാണ് കാവ്യസുനില്‍ ജീവനൊടുക്കിയത്.
കിളിമാനൂര്‍ ചെങ്കിക്കുന്ന് പ്ലാവിളവീട്ടില്‍ സുനില്‍കുമാര്‍-രജനി ദമ്പതികളുടെ മകള്‍ കാവ്യസുനിലിന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാവിഷയത്തിലും എ പ്ലസ് ലഭിച്ചു. കാവ്യയെ പീഡിപ്പിച്ച പനപ്പാംകുന്ന് കാരന്‍ വട്ടിയൂര്‍ക്കാവ് പോളിടെക്നിക്ക് വിദ്യര്‍ത്ഥി ശ്രീറാം ജയിലില്‍ റിമാന്റിലാണ്. കാവ്യയുടെ അപ്രതീക്ഷിതമായ വിയോഗം സഹപാഠികളെയും വല്ലാതെ തളര്‍ത്തിയിരിക്കുന്നു.
https://www.facebook.com/Malayalivartha























