വയനാട് കത്തുന്നു: ചൂട് സഹിക്കാനാകാതെ നെട്ടോട്ടമോടി വന്യമൃഗങ്ങള്‍; കടുവയുമായി കുടിവെള്ളത്തിനായുള്ള പോരില്‍ ആറ് ആനകള്‍ ചത്തു

വന്യമൃഗങ്ങള്‍ കാട് വിടുന്നു.കഴിഞ്ഞ നാലുമാസത്തിനുള്ളില്‍ വയനാട് വന്യജീവി സങ്കേതത്തില്‍ 18 ആനകള്‍ ചത്തുവെന്ന് റിപ്പോര്‍ട്ട്. ഇതില്‍ ആറ് ആനകള്‍ കടുവയുടെ ആക്രമണത്തിലാണ് ചത്തത്. വയനാട്ടില്‍ കടുത്ത വരള്‍ച്ച ബാധിച്ചതിനാല്‍ ജലസ്രോതസ്സുകള്‍ അന്വേഷിച്ച് വരുന്നതിനിടയിസലാണ് കൂടുതല്‍ അപകടങ്ങളും സംഭവിക്കുന്നത് എന്ന് വനം വകുപ്പ് ജീവനക്കാര്‍ പറഞ്ഞു.
വരള്‍ച്ച കടുത്തതോടെ വലിയ തോതില്‍ ബന്ദിപ്പൂര്‍ മുതുമല വന്യജീവി സങ്കേതത്തില്‍ നിന്നും ആനകള്‍ വയനാട് വന്യജീവി സങ്കേതത്തിലേക്ക് വരുന്നുണ്ട്. നാല് മാസത്തിനുള്ളില്‍ പലപ്പോഴായി ആറ് ആനകള്‍ കടുവയുടെ അക്രമത്തില്‍ ചത്തപ്പോള്‍ രണ്ട് കൊമ്പനാനകള്‍ തമ്മില്‍ ഏറ്റുമുട്ടിയാണ് ചത്തത്.
ഇത്തവണ വയനാട്ടില്‍ വലിയ തോതില്‍ വന്യമൃഗങ്ങള്‍ പാലായനം ചെയ്യുന്നത് കണ്ടുവരുന്നുണ്ടെന്ന് വയനാട് വന്യജീവിസങ്കേതം വാര്‍ഡന്‍ ധനേഷ് കുമാര്‍ പറഞ്ഞു. പാലായനത്തിന്റെ കാരണം പൂര്‍ണമായും വരള്‍ച്ച മാത്രമാണെന്ന് പറയാനാകില്ലെങ്കിലും വര്‍ദ്ധിച്ച ചൂടും ജലക്ഷാമവും മൃഗങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷത്തെ താപനിലയേക്കാല്‍ ഈ വര്‍ഷം നാല് ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണെന്നും ഇത് വന്യമൃഗങ്ങള്‍ക്ക് വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ടെന്നും മൃഗവൈദ്യന്‍ അരുണ്‍ സക്കറിയ പറഞ്ഞു
കഴിഞ്ഞ വേനലില്‍ വയനാട്ടില്‍ 12 ആനകള്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍. വേനല്‍ മഴയില്‍ രേഖപ്പെടുത്തിയ കുറവ് പ്രശ്‌നം രൂക്ഷമാക്കാനാണ് സാധ്യത എന്ന് വനം വന്യജീവി വകുപ്പ് കണക്കുകൂട്ടുന്നു.
https://www.facebook.com/Malayalivartha























