കൊച്ചി മെട്രോയുടെ പരീക്ഷണയോട്ടം തുടങ്ങി

യാത്രാനുമതി ലഭിച്ച ശേഷം കൊച്ചി മെട്രോ റെയിലില്‍ ഒന്നില്‍ കൂടുതല്‍ ട്രെയിനുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണയോട്ടം തുടങ്ങി. മുഴുവന്‍ സിഗ്‌നല്‍ സംവിധാനങ്ങളും ആശയവിനിമയമാര്‍ഗങ്ങളും ഉപയോഗിച്ചാണ് പരീക്ഷണ ഓട്ടം. നാലു ട്രെയിനുകളാണ് ആലുവ മുതല്‍ പാലാരിവട്ടം വരെ പരീക്ഷണയോട്ടം നടത്തുന്നത്.
ഇത് കൊച്ചി മെട്രോ റെയിലിലൂടെ രണ്ടു ട്രെയിനുകള്‍ ഒരേ സമയം ഓടുന്നതിന്റെ ആദ്യ കാഴ്ച. ആലുവയില്‍ നിന്ന് പാലാരിവട്ടത്തേക്കും തിരിച്ചും ഇങ്ങനെ ഓരോ ട്രെയിനുകള്‍ ഒരേസമയം കടന്നുപോയി. കേന്ദ്ര റയില്‍വേ സുരക്ഷാ കമ്മിഷന്റെ യാത്രാനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ ട്രെയിനുകള്‍ ഉപയോഗിച്ച് കെഎംആര്‍എല്‍ ഈ പരീക്ഷണ ഓട്ടം നടത്തിയത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിലെ 11 മെട്രോസ്‌റ്റേഷനുകളിലെയും ആശയവിനിമയ മാര്‍ഗങ്ങളും സിഗ്‌നല്‍ സംവിധാനവും പ്രവര്‍ത്തിപ്പിച്ചാണ് ഈ പരീക്ഷണപ്പാച്ചില്‍. സ്‌റ്റേഷനുകളില്‍ ട്രെയിനുകളുടെ അറിയിപ്പും യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങളും മുഴങ്ങി. ഇന്ന് ആകെ 142 സര്‍വീസുകള്‍ നടത്തുന്നുണ്ട്. ആലുവ മുതല്‍ പാലാരിവട്ടം വരെ ഓടിയെത്താന്‍ ഇരുപത് മിനിറ്റാണെടുക്കുന്നത്. മണിക്കൂറില്‍ 34 കിലോമീറ്ററാണ് ശരാശരി വേഗം. 2013 ജൂണ്‍ ഏഴിനു നിര്‍മാണം തുടങ്ങിയ കൊച്ചി മെട്രോ നിര്‍ണായമായ മറ്റൊരു നാഴികക്കല്ലാണ് പൂര്‍ണസജ്ജമായ ഈ പരീക്ഷണഓട്ടത്തിലൂടെ പിന്നിടുന്നത്. ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ മെട്രോ ട്രെയിന്‍ ഉദ്ഘാടനമുണ്ടാകുമെന്നാണ് സൂചന. ഇതിനു ശേഷം യാത്രക്കാരുമായി കുതിച്ചുപായുന്നത് 9 ട്രെയിനുകളായിരിക്കും.
https://www.facebook.com/Malayalivartha























