ഭാര്യയെ നിരന്തരം ഫോണ്‍വിളി; ശല്യം സഹിക്കാനാവാതെ ഭര്‍ത്താവ് പോലീസുകാരനെ കുത്തി

ഭാര്യയെ നിരന്തരം ഫോണില്‍ ശല്യപ്പെടുത്തിയ പോലീസുകാരനെ ഭര്‍ത്താവ് കത്തിക്കു കുത്തി. സംഭവത്തില്‍ പുളിംചുവട്ടില്‍ വാടകയ്ക്കു താമസിക്കുന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു. പരുക്കേറ്റ പോലീസുകാരന്‍ മുട്ടുചിറ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗള്‍ഫില്‍ ജോലി നോക്കുന്ന യുവാവ് ഒരു മാസത്തെ അവധിക്കു നാട്ടില്‍ വന്നതാണ്. ഇതിനിടെയാണ് പോലീസുകാരന്റെ ഫോണ്‍ വിളി ശ്രദ്ധയില്‍പെട്ടത്. ഇന്നലെ ഭാര്യയെയും കൂട്ടി ഇയാള്‍ മറവന്‍ തുരുത്തിലുള്ള പോലീസുകാരന്റെ വീട്ടിലെത്തി.
ഇവിടെ വച്ചുണ്ടായ ചോദ്യം ചെയ്യല്‍ കൈയ്യേറ്റത്തില്‍ കലാശിച്ചു. ഇതിനിടെ യുവാവു പോലീസുകാരനെ കുത്തി വീഴ്ത്തുകയായിരുന്നെന്നു പറയപ്പെടുന്നു. പോലീസുകാരനെതിരെ ഇയാളും ഭാര്യയും പരാതി നല്‍കിയിട്ടുണ്ട്. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha























