ജസ്റ്റിസ് കര്‍ണനെ പോലെ സെന്‍കുമാര്‍, സുപ്രീം കോടതിയെ പോലെ സര്‍ക്കാരും

ജസ്റ്റിസ് കര്‍ണനായി മാറുമോ സംസ്ഥാന പോലീസ് മേധാവി സെന്‍കുമാര്‍ ? സര്‍ക്കാരിന്റെ വിശ്വസ്തരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിയ ശേഷം പോലീസ് ആസ്ഥാനത്തെ മുറിയില്‍ ഒന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിലിരിക്കുന്ന സെന്‍കുമാറിനെ എങ്ങനെ നേരിടണമെന്നറിയാതെ കുഴങ്ങുകയാണ് സര്‍ക്കാര്‍.
റ്റി. ബ്രാഞ്ചില്‍ നിന്നും സ്ഥലം മാറ്റപ്പെട്ട ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയെ കൊണ്ട് സെന്‍കുമാറിനെതിരെ കളിപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. വലിയ കടലില്‍ അഴിയാത്തത് ചെറിയ കടയില്‍ അഴിയും എന്നൊരു ചൊല്ലുണ്ട്.അതായത് വലിയ കടയില്‍ വില്‍ക്കാത്തത് ചെറിയ കടയില്‍ വില്‍ക്കും. സുപ്രീം കോടതിയില്‍ വില്‍ക്കാന്‍ കഴിയാത്തത് കുമാരി ബീന വഴി വില്‍ക്കാന്‍ കഴിയുമോ എന്നാണ് സര്‍ക്കാര്‍ നോക്കുന്നത്.
ബീനയെ സെന്‍കുമാര്‍ സ്ഥലം മാറ്റിയിരുന്നു. സി പി എം വിശ്വസ്തയാണ് ബീന. ലോകനാഥ് ബഹ്‌റ ഡി ജി പി യായിരിക്കുമ്പോഴാണ് ബീന റ്റി ബ്രാഞ്ചിലെത്തിയത്. ഡി.ജി.പി യുടെ രഹസ്യ സര്‍ക്കുലറുകളും കുറിപ്പുകളും തയ്യാറാക്കുന്നത് റ്റി ബ്രാഞ്ചാണ്. അതു കൊണ്ടു തന്നെ ഇവിടെത്തെ ജുനിയര്‍ സുപ്രണ്ടിന് മറ്റാരെക്കാളും വിലയുണ്ട്.
സെന്‍കുമാര്‍ വരുമ്പോള്‍ തന്നെ ഇത്തരം മാറ്റങ്ങള്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നു. അതിനാലാണ് പല ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ മാറ്റിയത്. സെന്‍കുമാറുമായി ചെറിയ ബന്ധം ഉള്ളവരെ പോലും സര്‍ക്കാര്‍ മാറ്റിയിരുന്നു. ടോമിന്‍ തച്ചങ്കരിയെ എഡിജിപിയാക്കിയത് ഇതു കൊണ്ടാണ്.
കുമാരി ബീനയുടെ സ്ഥലം മാറ്റത്തില്‍ സര്‍ക്കാരിന് വലുതായൊന്നും ചെയ്യാനില്ല. കൂടിയാല്‍ അപേക്ഷ പരിഗണിക്കണമെന്നു പറഞ്ഞ് സെന്‍കുമാറിന് നല്‍കാം. എന്നാല്‍ ഒരിക്കല്‍ മാറ്റിയ ഉദ്യോഗസ്ഥയെ തിരിച്ചു പ്രതിഷ്ഠിക്കാന്‍ സെന്‍കുമാര്‍ തയ്യാറാകണമെന്നില്ല. അങ്ങനെ വന്നാലും സര്‍ക്കാരിനു ഒന്നും ചെയ്യാനാവില്ല. സെന്‍കുമാര്‍ വിരമിക്കുന്നത് വരെ കാത്തിരിക്കണം.
റ്റി.പി.ചന്ദ്രശേഖരന്‍ കേസില്‍ സെന്‍കുമാര്‍ എന്തെങ്കിലും ചെയ്യുമോ എന്നാണ് സര്‍ക്കാര്‍ ഉറ്റുനോക്കുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ സര്‍ക്കാരിനു ക്ഷീണമുണ്ടാകും.
ഏതായാലും ജസ്റ്റിസ് കര്‍ണനും സുപ്രീം കോടതിയും പോലെ സെന്‍ കമാറും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നത നാള്‍ക്കുനാള്‍ വളരുകയാണ്.
https://www.facebook.com/Malayalivartha























