വായനശാലയില്‍ പതിനാലുകാരന് പ്രകൃതിവിരുദ്ധ പീഡനം, പോലീസ് അന്വേഷണം ആരംഭിച്ചു

ആലുവ മുനിസിപ്പല്‍ ലൈബ്രറിയില്‍ പതിനാലുകാരനെ 'അജ്ഞാതന്‍' പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയതായി പരാതി. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വൈകുന്നരേ ലൈബ്രറിയുടെ രണ്ടാം നിലയിലാണ് സംഭവം.
സ്വകാര്യ സ്‌കൂളില്‍ എട്ടാം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥിയാണ് പീഡനത്തിനിരയായത്. ലൈബ്രറിക്ക് സമീപമാണ് വീട്. വൈകിട്ട് ലൈബ്രറി തുറന്നപ്പോള്‍ ആദ്യമെത്തിയത് വിദ്യാര്‍ഥിയാണ്. അല്‍പ്പം കഴിഞ്ഞപ്പോള്‍ അജ്ഞാതനായ മധ്യവയസ്‌കനെത്തി. ലൈബ്രറേറിയനും ഓഫീസും താഴത്തെ നിലയിലും വായനാമുറി മുകളിലുമാണ്.
അതിനാല്‍, മുകളില്‍ നടന്ന പീഡനം ലൈബ്രറേറിയന്‍ അറിഞ്ഞില്ല. മുകളിലെ വായനാമുറിയില്‍ നിന്നു വിദ്യാര്‍ഥിയെ രണ്ടാംനിലയിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നാണ് പരാതി. പ്രതിയുടെ പിടിയില്‍ നിന്നു രക്ഷപ്പെട്ട കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറഞ്ഞു.
രക്ഷിതാക്കള്‍ ലൈബ്രറിയില്‍ എത്തിയപ്പോഴേക്കും അജ്ഞാതന്‍ രക്ഷപ്പെട്ടിരുന്നു. ലൈബ്രേറിയന്‍ ഇയാളെ കണ്ടതായി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പതിവായി എത്തുന്ന ആളല്ലെന്നാണ് വിവരം.
https://www.facebook.com/Malayalivartha























