ആറരക്കോടിയോ എനിക്കോ: വിശ്വസിക്കാനാകാതെ തൃശ്ശൂര്‍ സ്വദേശിനിയായ വീട്ടമ്മ

ദുബായ് തന്റെ ഇഷ്ടസ്ഥലം അവിടം തനിക്ക് സമ്മാനിച്ചതോ മറക്കാനാകാത്ത സമ്മാനമെന്നും വീട്ടമ്മ. ദുബായില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ശാന്തി അച്യുതനാണ് ബമ്പര്‍ ലോട്ടറി അടിച്ചത്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ പ്രമോഷന്റെ ചൊവ്വാഴ്ച്ചത്തെ നടുക്കെടുപ്പിലാണ് ഭാഗ്യദേവത ഇവരെ തേടിയെത്തിയത്. കഴിഞ്ഞ മാസം ദുബായില്‍ നിന്നും കേരളത്തിലേക്ക് യാത്രതിരിച്ചപ്പോളാണ് ടിക്കറ്റ് വാങ്ങിയത്. തൃശ്ശൂരിലെ ഒരു നഴ്‌സിങ്ങ് കോളേജിന്റെ ചെയര്‍മാനാണ് ഭര്‍ത്താവ് ഒ. പി അച്യുതന്‍കുട്ടി. സമ്മാന സന്തോഷം രണ്ടുമക്കളോടും കുടുംബത്തോടുമൊപ്പം അടിച്ചുപൊളിക്കാനാണ് ഇവരുടെ തീരുമാനം.
https://www.facebook.com/Malayalivartha























