ഇടുക്കി നാടുകാണിയിലെ ഗ്രീന്‍ബെര്‍ഗ് റിസോര്‍ട്ടില്‍ യുവാക്കള്‍ മരിച്ചത് നാടിന് നൊമ്പരമായി; അപകടം ഉണ്ടായപ്പോള്‍ റിസോര്‍ട്ടുകാരെ വിവരമറിയിക്കാതെ സൃഹൃത്തുക്കള്‍ വിളിച്ചത് പോലീസിനെ; തൊട്ടടുത്ത് രക്ഷിക്കാന്‍ കയറുണ്ടായിട്ടും ഇരുവരും ശ്വാസം കിട്ടാതെ പിടഞ്ഞ് മരിക്കുന്നതിന് കൂട്ടുകാര്‍ സാക്ഷികളായി

ഇന്‍ഫോ പാര്‍ക്കിലെ രണ്ട് യുവ ഉദ്യോഗസ്ഥര്‍ റിസോര്‍ട്ടിലെ പടുതാ കുളത്തില്‍ മുങ്ങിമരിച്ചു: തിരുവല്ല നിരണം പാറയില്‍ കുറ്റിക്കാട്ടില്‍ ചെറിയാന്റെ മകന്‍ അന്‍വിന്‍ ചെറിയാന്‍ (27), കരുനാഗപ്പള്ളി മണപ്പള്ളി സൗത്ത് തുരുത്തിക്കാട്ട് പടീറ്റതില്‍ വീട്ടില്‍ സാജന്‍ ബാബു (25) എന്നിവരാണു മരിച്ചത്. നാലടി താഴ്ച്ചയില്‍ കൂടുതലുള്ള കുളങ്ങളോ വെള്ളശേഖരങ്ങളോ റിസോര്‍ട്ടുകളില്‍ പാടില്ലെന്നാണ് നിയമം. നാട്ടില്‍ ഒന്നും നിയമമനുസരിച്ചല്ലല്ലോ. പോരാത്തതിന് റിസോര്‍ട്ടുകാരുടെയും സഞ്ചാരികളുടെയും അശ്രദ്ധയും കൂടി കൂടുമ്പോള്‍ ദുരന്തം പാഞ്ഞെത്തുന്നു. ഒടുവില്‍ കണ്ണീര്‍ മാത്രം ബാക്കിയാകുന്നു. റിസോര്‍ട്ടില്‍ ഇന്നലെ മൂന്നു മണിയോടെയാണ് അപകടം സംഭവിക്കുന്നത്. വിനോദസഞ്ചാരത്തിനെത്തിയ സംഘം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ബോള്‍ റിസോര്‍ട്ടില്‍ നിന്നും കുറച്ചകലയായ കുളത്തില്‍ വീഴുകയായിരുന്നു. സുഹൃത്തുക്കളായ ജിതേഷ്, സനല്‍, ഗണേഷ് എന്നിവരോടൊപ്പം കൈകോര്‍ത്തു പിടിച്ചാണു കുളത്തിലേക്കിറങ്ങിയതെങ്കിലും കാല്‍വഴുതിയ അന്‍വിനും സാജനും ആഴമുള്ള ഭാഗത്തേക്കു വീഴുകയായിരുന്നു. പായലും വഴുവഴുപ്പും നിറഞ്ഞ കുളത്തിലേക്ക് ഇരുവരും വഴുതി വീഴുകയായിരുന്നു. നീന്തല്‍ വശമില്ലാത്ത ഇരുവരും ശ്വാസം കിട്ടാതെ പിടഞ്ഞപ്പോള്‍ കൂട്ടുകാര്‍ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിളിക്കുന്ന തിരക്കിലായിരുന്നു. താമസിച്ചെത്തിയ ഫയര്‍ഫോഴ്‌സ് എത്തിയത് നിറയെ വെള്ളവുമായിട്ട്. വെള്ളത്തിന്റെ ഭാരം കാരണം വാഹനം കയറ്റം കയറാനാകാത്ത അവസ്ഥയും. യഥാസമയം റിസോര്‍ട്ടിലെങ്കിലും അറിയിച്ചിരുന്നെങ്കില്‍ കുളത്തിനടുത്തു തന്നെ ഇട്ടിരുന്ന കയറില്‍പിടിച്ച് ഇരുവരെയും രക്ഷപെടുത്താമായിരുന്നു. പോലീസെത്തുമ്പോഴാണ് റിസോര്‍ട്ടുകാര്‍ അപകട വിവരം അറിയുന്നത്.പോരാത്തതിന് കൂട്ടുകാര്‍ക്കെല്ലാം ലഹരി കൂട്ടാകുമ്പോള്‍ കാര്യങ്ങള്‍ കുഴഞ്ഞത് തന്നെ. പത്തടിയോളം താഴ്ചയുള്ള കുളത്തില്‍നിന്ന് അരമണിക്കൂറിനു ശേഷമാണ് ഇരുവരെയും കരയിലെത്തിക്കാനായത്. പടുതാക്കുളത്തിനു നല്ല ചരിവുണ്ടെന്നതും വെള്ളത്തിനു കൊടുംതണുപ്പായിരുന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. സാജന്‍ ബാബുവിന്റെ സംസ്‌കാരം പിന്നീട്. അമ്മ: ശോഭ. സഹോദരി: സിബി . അന്‍വിന്റെ മാതാവ്: റോസമ്മ. സഹോദരി: അനു 
അവസാനിക്കാതെ മുങ്ങിമരണങ്ങളും അധികൃതരുടെ അനാസ്ഥയും
വിനോദസഞ്ചാരത്തിനെത്തിയ കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ ഐടി ഉദ്യോഗസ്ഥര്‍ കുളമാവ് നാടുകാണിയിലെ റിസോര്‍ട്ടിലുള്ള പടുതാക്കുളത്തില്‍ മുങ്ങിമരിച്ചതാണ് ഒടുവിലത്തെ സംഭവം. തിരുവല്ല നിരണം പാറയില്‍ കുറ്റിയില്‍ അന്‍വിന്‍ ചെറിയാന്‍ (27), കരുനാഗപ്പള്ളി മണപ്പള്ളി സൗത്ത് തുരുത്തിക്കാട്ട് പടീട്ടതില്‍ വീട്ടില്‍ സാജന്‍ ബാബു (25) എന്നിവരാണു മരിച്ചത്. ഫുട്‌ബോള്‍ കളിച്ചപ്പോള്‍ വെള്ളത്തില്‍ വീണ പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും പടുതാക്കുളത്തിലേക്കു വീഴുകയായിരുന്നു. തണുത്തവെള്ളവും പായല്‍ നിറഞ്ഞുകിടന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ഇന്നലെ മൂന്നരയോടെ വെള്ളത്തില്‍ വീണ ഇവരെ അരമണിക്കൂറിനു ശേഷമാണു കുളത്തില്‍ നിന്നു പുറത്തെടുക്കാനായത്.
റിസോര്‍ട്ടിലെ ജീവനക്കാര്‍ വിവരം അറിഞ്ഞു സംഭവസ്ഥലത്ത് എത്താന്‍ താമസിച്ചതും രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായി. മൂലമറ്റം ഫയര്‍ സ്‌റ്റേഷനിലെ ടെലിഫോണ്‍ രണ്ടു ദിവസമായി തകരാറിലാണ്. ഇതുമൂലം തൊടുപുഴ ഫയര്‍സ്‌റ്റേഷനിലാണു വിവരം അറിയിച്ചത്. ഇവിടെ നിന്നു മൂലമറ്റം ഫയര്‍സ്‌റ്റേഷനിലേക്കു വിവരം കൈമാറുകയായിരുന്നു. ഇതുമൂലം ഫയര്‍ഫോഴ്‌സിനു സ്ഥലത്തെത്താനും താമസം നേരിട്ടു. കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍നിന്നാണു സംഘം വിനോദസഞ്ചാരത്തിനായി കുളമാവിലെത്തിയത്. മൃതദേഹങ്ങള്‍ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞമാസം മൂന്നു ജീവനുകളാണു തൊടുപുഴയാറ്റില്‍ മാത്രം പൊലിഞ്ഞത്.
മലങ്കര ജലാശയത്തിലും കഴി!ഞ്ഞമാസം മുങ്ങിമരണമുണ്ടായി. സുഹൃത്തുക്കളുമൊത്തു തൊടുപുഴയാറ്റില്‍ കുളിക്കാനിറങ്ങിയ സിനിമാ ഡബ്ബിങ് ആര്‍ട്ടിസ്റ്റായ തൊടുപുഴ കാഞ്ഞിരമറ്റം കണ്ണോളില്‍ ആദര്‍ശ് (24) മരിച്ചതു കഴിഞ്ഞമാസം 15ന് ആണ്. തൊടുപുഴ റിവേര ക്ലബ്ബിനു സമീപത്തെ കടവിലായിരുന്നു അപകടം. കഴിഞ്ഞ മാസം ഒന്‍പതിനാണു ബന്ധുവീട്ടിലെത്തിയ തമിഴ്‌നാട് സ്വദേശികളായ സഹോദരങ്ങള്‍ മാരിയില്‍ക്കടവ് പാലത്തിനു സമീപമുള്ള കടവില്‍ കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. മുത്തശ്ശിക്കൊപ്പം കുളിച്ചുകൊണ്ടിരിക്കേ തൊടുപുഴയാറ്റില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായ ഇവരുടെ മൃതദേഹം പിറ്റേദിവസം രാവിലെയാണു കണ്ടെത്തിയത്. തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശി എബനൈസറിന്റെ മക്കളായ ഫെസ്റ്റസ് (15), സഹോദരന്‍ ഫുള്ളര്‍ (13) എന്നിവരാണു മരിച്ചത്.
കുട്ടികള്‍ മുങ്ങിത്താഴുന്നതു കണ്ടു പിന്നാലെ ചാടി ഒഴുക്കില്‍പ്പെട്ട മുത്തശ്ശിയെ സമീപത്തു കുളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥി രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനു രണ്ടുദിവസം മുന്‍പാണ് ആനക്കയത്തു മലങ്കര ജലാശയത്തില്‍ ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥി ജോസിന്‍ മുങ്ങിമരിച്ചത്. ജലാശയങ്ങളിലും പുഴകളിലും മറ്റും പതിയിരിക്കുന്ന അപകടക്കെണികള്‍ തിരിച്ചറിയാതെ പോകുന്നതാണു പ്രധാനമായും ഇത്തരം ദുരന്തങ്ങള്‍ക്കു വഴിതെളിക്കുന്നത്. അടുത്തകാലത്തു ജില്ലയില്‍ മുങ്ങിമരിച്ചതിലേറെയും സ്ഥലപരിചയമില്ലാത്തവരാണെന്നു പൊലീസ് പറയുന്നു.
അവധി ആഘോഷിക്കാന്‍ ബന്ധുവീടുകളിലെത്തിയവരും വിനോദസഞ്ചാരികളുമെല്ലാം അപകടത്തില്‍പ്പെട്ടിട്ടുണ്ട്. നീന്തല്‍ വശമില്ലാത്തവര്‍ പുഴകളിലും മറ്റും ഇറങ്ങുന്നതു പലപ്പോഴും അപകടത്തിനിടയാക്കുന്നതായി അധികൃതര്‍ പറയുന്നു. വെള്ളത്തില്‍ വീണ് അപകടമുണ്ടായാലും പലപ്പോഴും പെട്ടെന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കാതെ വരുന്നതാണു പ്രധാന വെല്ലുവിളി. ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടാറുണ്ടെങ്കിലും മതിയായ ഉപകരണങ്ങളും മറ്റു സംവിധാനങ്ങളുമില്ലാത്തതു രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി അധികൃതര്‍ പറയുന്നു. ജലാശയങ്ങളിലും പുഴകളിലും അപകടമരണങ്ങള്‍ വര്‍ധിക്കുമ്പോഴും ജില്ലയിലെ സ്‌കൂബാ ടീമിന്റെ പ്രവര്‍ത്തനവും നിലച്ച അവസ്ഥയിലാണ്.
https://www.facebook.com/Malayalivartha























