ചാനല്‍ വാര്‍... പിണറായിക്ക് പണി കൊടുക്കാന്‍ രാജീവ് ചന്ദ്രശേവര്‍: ഏഷ്യാനെറ്റ്' കാവി പുതയ്ക്കും

ഇടതു സര്‍ക്കാറിനെ താറടിക്കന്‍ ഏഷ്യാനെറ്റ് ഉന്നതങ്ങളില്‍ തീരുമാനം. പിണറായി വിജയന്‍ ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖരനെതിരെ നടത്തിയ നിശിത വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. രാജീവ് ചന്ദ്രശേഖര്‍ ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണനെ അറിയിച്ചെന്നാണ് വിവരം.
മന്ത്രി സുധാകരന്‍ ഐസക്കിന്റെ കിഫ് ബിക്കെതിരെ നടത്തിയ പ്രസ്താവന ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തതാണ് വിവാദമായത്. ജി.സുധാകരന്‍ നടത്തിയ പ്രസംഗത്തിന്റെ സി.ഡിയുമായി രമേശ് ചെന്നിത്തല സഭയിലെത്തിയിരുന്നു. രാജീവ് ചന്ദ്രശേഖര്‍ ആരാണെന്ന് അറിയാമല്ലോ എന്നു ചോദിച്ചു കൊണ്ടാണ് പിണറായി പ്രസംഗം തുടങ്ങിയത്. രാജീവിന്റെ നിയന്ത്രണത്തിലുള്ള ഏഷ്യാനെറ്റ് ഇതും ഇതിനപ്പുറവും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു വച്ചു.
രാജീവ് ചന്ദ്രശേഖര്‍ രാജ്യസഭാംഗമാണ്. ബി ജെ പി നേതാവുമാണ്. നരേന്ദ്ര മോദിയുടെ വിശ്വസ്തരില്‍ ഒരാളാണ് രാജീവ്. ഭാവിയില്‍ കേന്ദ്രമന്ത്രിയാക്കേണ്ട ആളുമാണ്.
മുഖ്യമന്ത്രിയുടെ ഭീഷണി ഭരണപരാജയം മറച്ചു വയ്ക്കാനുള്ള തന്ത്രമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പരിഹസിച്ചു. കേരള സര്‍ക്കാര്‍ പരാജയപ്പെടുത്തിയത് കേരളത്തിലെ ജനങ്ങളെയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. രണ്ടായിരത്തി പതിനാറ് കേരളത്തിലെ ജനങ്ങളുടെ ഏറ്റവും മോശപ്പെട്ട സമയമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
മുന്നാര്‍ വിഷയത്തില്‍ താന്‍ നടത്തിയ ഇടപെടലുകള്‍ ആണ് പിണറായിയെ പ്രകോപിപ്പിച്ചതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.കേരളത്തില്‍ തൊഴിലും ഭക്ഷണവുമില്ല. സംഭവത്തിനു പിന്നില്‍ പിണറായിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.പി.ഗോവിന്ദപിള്ളയുടെ മകനാണ് ഏഷ്യാനെറ്റിന്റെ പത്രാധിപര്‍ എം.ജി.രാധാകൃഷ്ണന്‍. പക്ഷേ ചാനലില്‍ കാവി പെയിന്റടിക്കുമ്പോള്‍ അതിനൊപ്പം ഓടുക മാത്രമാണ് മാര്‍ഗ്ഗം.
https://www.facebook.com/Malayalivartha























