Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

മൂന്നു ലക്ഷത്തിന്റെ എല്‍.എസ്.ഡി ലഹരി സ്റ്റാമ്പുകളുമായി ഡി.ജെ പാര്‍ട്ടി സംഘം പിടിയില്‍

12 MAY 2017 11:12 PM IST
മലയാളി വാര്‍ത്ത

മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന മാരക എല്‍.എസ്.ഡി ലഹരി സ്റ്റാമ്പുകളുമായി മൂന്നുപേര്‍ പൊലീസ് പിടിയില്‍. തലസ്ഥാനം കേന്ദ്രീകരിച്ച് ഏറെനാളായി ഡി.ജെ പാര്‍ട്ടികളുടെ സംഘാടകരായി പ്രവര്‍ത്തിച്ചുവന്ന മൂന്നു യുവാക്കളാണ് നൂറിലേറെ ലഹരി സ്റ്റിക്കറുകളുമായി പിടിയിലായത്. വഞ്ചിയൂര്‍ ഋഷിമംഗലം സ്വദേശി വൈശാഖ് (25), ആര്യനാട് സ്വദേശി അക്ഷയ് (26), കടയ്ക്കാവൂര്‍ സ്വദേശി വൈശാഖ് (23) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ട് ബൈക്കും പിടിച്ചെടുത്തു. വൈശാഖിന്റെ പക്കല്‍ നിന്ന് അമ്പത് സ്റ്റിക്കറും, അക്ഷയ്‌യുടെ പക്കല്‍ നിന്ന് നാല്‍പത്തിത്തിയഞ്ചും വൈശാഖിന്റെ പക്കല്‍ നിന്ന് അഞ്ചും സ്റ്റിക്കറാണ് പിടിച്ചെടുത്തത്.

നഗരത്തില്‍ ഡി.ജെ പാര്‍ട്ടി സംഘം ഇത്തരം മാരക ലഹരി വസ്തുക്കളുമായി ഇതാദ്യമായാണ് പിടിയിലാകുന്നത്. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അരുള്‍ ബി കൃഷ്ണയുടെ നേതൃത്വത്തില്‍ കന്റോണ്‍മെന്റ് അസി. കമ്മിഷണര്‍ ബൈജു, കണ്‍ട്രോള്‍റൂം അസി.കമ്മിഷണര്‍ സുരേഷ്‌കുമാര്‍, നര്‍ക്കോട്ടിക് സെല്‍ അസി.കമ്മിഷണര്‍ ദത്തന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്. ഫേസ്ബുക്ക് , വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും പ്രത്യേക സൈറ്റുകള്‍ വഴിയും ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവരെ കണ്ടെത്തി തെന്‍മല, പാലോട്, പൊന്‍മുടി തുടങ്ങിയ മലയോരപ്രദേശത്തെ വിജനമായ സ്ഥലങ്ങളിലെത്തിച്ച് ആഘോഷങ്ങള്‍ക്ക് സൗകര്യം ചെയ്തുകൊടുത്തിരുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്നാണ് സൂചന.

ലഹരി സ്റ്റാമ്പുകളുടെ ഇനത്തില്‍പെട്ടതും ചെറിയ സൈസിലുള്ളതുമായ 100 സ്റ്റിക്കറുകളാണ് ഇപ്പോള്‍ പിടിച്ചത്. ഒരെണ്ണത്തിന് 1500 രൂപ വിലവരുന്ന സ്റ്റിക്കറുകള്‍ ഡിമാന്റനുസരിച്ച് ഇരട്ടിയിലേറെ വിലക്ക് പാര്‍ട്ടികളില്‍ വിറ്റഴിക്കാറുണ്ടെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞു. വിപണിയില്‍ ഇവക്ക് പരമാവധി രണ്ടുലക്ഷം രൂപയേ വിലയുള്ളുവെങ്കിലും പാര്‍ട്ടികളില്‍ ആവശ്യക്കാരേറുമ്പോള്‍ മോഹവിലക്കാണ് ഇത് വിറ്റുപോകുന്നത്. അത്തരത്തില്‍ കണക്കാക്കുമ്പോള്‍ ഇതിന് മൂന്നുലക്ഷം രൂപവരെ ലഭിക്കുമെന്നാണ് പൊലീസ് സംഘത്തോട് ഇവര്‍ വെളിപ്പെടുത്തിയത്. ബംഗളൂരുവില്‍ നിന്നും ഗോവയില്‍ നിന്നുമാണ് സ്റ്റിക്കറുകള്‍ എത്തിക്കുന്നതെന്നാണ് വിവരം.

യുവതലമുറക്ക് പ്രിയപ്പെട്ട ലഹരികളിലൊന്നാണ് എല്‍.എസ്.ഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ലൈസര്‍ജിക് ആസിഡ് ഡിത്തലാമിഡ്. ഗോവ, തിരുവനന്തപുരം, മുംബയ്, ബംഗളൂരു, കൊച്ചി എന്നിവിടങ്ങളിലെ പാര്‍ട്ടി നൈറ്റുകളെ സജീവമാക്കുന്നത് ഈ ലഹരി പേപ്പര്‍ സ്റ്റിക്കറുകളാണ്. ഹോട്ടലുകളിലെ നിശാനൃത്ത വേദികളിലും ഡി.ജെ സംഗീത പരിപാടികളിലുമാണ് പ്രധാനമായും ഇത് വ്യാപകമായി ഉപയോഗിക്കുന്നത്. വന്‍കിട പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന യുവാക്കള്‍ അടക്കമുള്ളവരിലും ഇത്തരം ലഹരി ഉപയോഗം ശീലമാണ്. ലൈസര്‍ജിക് ആസിഡ്, ഡൈത്തിലാമൈഡ് എന്നീ മയക്കുമരുന്നുകളുടെ ചേരുവയായ എല്‍.എസ്.ഡി. പേപ്പര്‍ സ്റ്റിക്കര്‍ രൂപത്തില്‍ ചെറിയ സ്റ്റാമ്പ് മാതൃകയിലുള്ള മയക്കു മരുന്നാണിത്. എല്‍.എസ്.ഡി സ്റ്റാമ്പിന് പുറത്തെ കവര്‍ നീക്കി നാക്കിനടിയില്‍ ഒട്ടിച്ചുവയ്ക്കും. ഒരെണ്ണം ഉപയോഗിച്ചാല്‍ എട്ട് മണിക്കൂര്‍ മുതല്‍ 18 മണിക്കൂര്‍ വരെ ഉന്മാദാവസ്ഥയില്‍ തുടരും. വളരെ വേഗം അഡിക്ഷന്‍ ഉണ്ടാകുന്നു എന്നത് ഈ ലഹരി സ്റ്റിക്കറിന്റെ വിപണി വളരെ വേഗം വളരാന്‍ കാരണമായി.

ഡിജെ പാര്‍ട്ടിയും നിശാനൃത്തങ്ങളും വ്യാപകമായ കൊച്ചിയില്‍ ഇത്തരം പാര്‍ട്ടികള്‍ക്ക് ലഹരിസ്റ്റിക്കറുകള്‍ വ്യാപകമായി ഉപയോഗിക്കുകയും പലരും പിടിയിലാകുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും തലസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സംഘം പിടിക്കപ്പെടുന്നത്. വിദേശടൂറിസ്റ്റുകളുള്‍പ്പെടെ ലക്ഷക്കണക്കിന് വിനോദ സഞ്ചാരികള്‍ എത്തിച്ചേരുന്ന തലസ്ഥാന നഗരിയില്‍ കോവളവും വര്‍ക്കലയുമുള്‍പ്പെടെ ബീച്ചുകളും ടൂറിസം സ്ഥലങ്ങളും കേന്ദ്രീകരിച്ച് ഇത്തരം പാര്‍ട്ടികള്‍ക്ക് ഇവര്‍ ആളുകളെ ആകര്‍ഷിച്ചിരുന്നോ എന്നും പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളും ടെക്കികളുമുള്‍പ്പെടെയുള്ളവര്‍ എല്‍.എസ്.ഡി സ്റ്റിക്കറുകളുടെ ആവശ്യക്കാരായി ഉണ്ടായിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (7 hours ago)

Malayali Vartha Recommends