ഞാന്‍ അവയവദാനം നടത്തും

താന്‍ അവയവ ദാനം നടത്തുമെന്ന് പാര്‍വതി. ലോക നഴ്‌സസ് ദിനത്തില്‍ നേഴ്‌സുമാരെ സാക്ഷിയാക്കിയാണ് അവയവ ദാനത്തിനുള്ള സമ്മതം പാര്‍വതി അറിയിച്ചത്. ടേക്ക് ഓഫ് സിനിമയില്‍ നഴ്‌സ് ആയി ജീവിച്ച പാര്‍വ്വതി കൊച്ചി കിംസ് ആശുപത്രിയില്‍ ലോക നഴ്‌സസ് ദിനത്തിന്റെ ഉദ്ഘാടകയായ് എത്തിയപ്പോഴാണ് അവയവദാനത്തെക്കുറിച്ച് സംസാരിച്ചത്.
ടേക്ക് ഓഫില്‍ അഭിനയിച്ചപ്പോഴാണെന്ന് നേഴ്‌സുമാരുടെ മഹത്വം ശരിക്ക് മനസിലാക്കിയത്. ഓരോ ആശുപത്രിയുടേയും നട്ടെല്ല് നേഴ്‌സുമാരാണ്. അവരുടെ ജീവിത സാഹചര്യം ഉയര്‍ത്താന്‍ മാനേജുമെന്റുകള്‍ തയ്യാറാവണം. നേഴ്‌സുമാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ തയ്യാറാവണം. അതിനായി സര്‍ക്കാരിനെ സമീപിക്കണമെന്നും നടി പാര്‍വതി പറഞ്ഞു.
നഴ്‌സുമാരുടെ ജീവിത കഥ പറഞ്ഞ ടേക്ക് ഓഫിലെ നായികയെ കിംസ് ആശുപത്രിയിലെ നഴ്‌സുമാര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫിലെ സമീറ എന്ന നേഴ്‌സ് കഥാപാത്രം പാര്‍വ്വതിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായാന് വിലയിരുത്തപ്പെടുന്നത്.
https://www.facebook.com/Malayalivartha


























