ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊല; ഒരാള്‍ അറസ്റ്റില്‍

ആര്‍.എസ്.എസ് രാമന്തളി മണ്ഡലം കാര്യവാഹകും ബി.ജെ.പി പ്രവര്‍ത്തകനുമായ രാമന്തളി കുന്നരു കക്കംപാറയിലെ ചൂരക്കാട് ബിജുവിനെ ( 34) വെട്ടിക്കൊന്ന കേസില്‍ ക ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന്റെ ഉടമസ്ഥന്‍ രാമന്തളി സ്വദേശി ബിനോയിയാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടോയെന്ന് വ്യക്തമായിട്ടില്ല. ബിനോയിയെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ഇന്നോവ കാര്‍ ഇന്നലെ രാത്രി പൊലീസ് കണ്ടെത്തിയിരുന്നു.
ഏഴംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ബിജുവിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് രാജേഷ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പ്രതികളെ തിരിച്ചറിയാന്‍ പൊലീസിനായിട്ടില്ല. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ സി.ഐ: പി.കെ. സുധാകരനാണ് അന്വേഷണം നടത്തുന്നത്. ബിനോയിയെ ചോദ്യം ചെയ്യുന്‌പോള്‍ നിര്‍ണായക വിവരം ലഭിക്കുമെന്നാണ് പൊലീസിന്റെ നിഗമനം. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha

























