Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പ്രണയവിവാഹത്തിന്റെ മധുരം തീരുംമുമ്പേ ഭര്‍ത്താവ് മരണത്തിന് കീഴടങ്ങി; ആഘോഷത്തിനെത്തിയ ബന്ധുക്കളും അപകടത്തില്‍ മരണപ്പെട്ടു; ദുരന്തം വേട്ടയാടിയ കുടുംബത്തെയോര്‍ത്ത് സുഹൃത്തുക്കള്‍ കണ്ണീര്‍വാര്‍ക്കുന്നു

14 MAY 2017 02:50 PM IST
മലയാളി വാര്‍ത്ത

മധുവിധു തീരുമുമ്പേ മരണം പുല്‍കേണ്ടി വന്ന വരന്റെയും കുടുംബത്തിന്റെയും ദുരിതത്തില്‍ നാടാകെ കണ്ണീരില്‍. കഴിഞ്ഞ മെയ് ആറിന് കയ്യാര്‍ ക്രൈസ്റ്റ് ദി കിങ് ചര്‍ച്ചില്‍ മണ്ടേക്കാപ്പ് വീട്ടിലെ ആല്‍വിന്റേയും ധര്‍മ്മത്തടുക്കയിലെ പ്രിമാ ഷറാളിന്റേയും വിവാഹമായിരുന്നു. തറവാടിനടുത്ത് തന്നെ താമസിച്ചു പോരുന്ന സഹോദരങ്ങളും മറുനാട്ടിലുള്ളവരും വിവാഹം കെങ്കേമമാക്കാന്‍ എത്തിയിരുന്നു. ആഘോഷം അവസാനിക്കും മുമ്പേ വേളാങ്കണ്ണിയില്‍ പോയി ദര്‍ശനം നടത്താന്‍ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് തീരുമാനിച്ചു. സന്തോഷത്തോടെ പോയി ശനിയാഴ്ച തിരിച്ചെത്താനായിരുന്നു പരിപാടി. അതു പ്രകാരം വധൂവരന്മാരുള്‍പ്പെടെ പതിനൊന്നംഗ സംഘം വേളാങ്കണ്ണിയിലേക്ക് പുറപ്പെടുകയായിരുന്നു.

മൂത്ത സഹോദരന്‍ അഹമ്മദാബാദില്‍ നിന്നും എത്തിയ ഷറാള്‍ഡിന്റെ ആഗ്രഹമായിരുന്നു വേളാങ്കണ്ണിയില്‍ കുടുംബസമേതം ദര്‍ശനം നടത്തുക എന്നത്. ഇളയ സഹോദരനായ ആല്‍വിന്റെ വിവാഹം നടന്നതിന്റെ സന്തോഷത്തില്‍ എല്ലാവരും അത് അംഗീകരിക്കുകയായിരുന്നു. അതിനായി കല്ല്യാണാവശ്യത്തിന് മഹാരാഷ്ട്രയില്‍ നിന്നും കൊണ്ടു വന്ന വാഹനത്തിലായിരുന്നു യാത്ര. ഇവരുടെ വയോധികരായ മാതാപിതാക്കളായ മേരിയേയും ബഞ്ചമിനേയും വീട്ടില്‍ തനിച്ചാക്കാതിരിക്കാന്‍ കൂട്ടിനായി ഡന്‍സെന്‍ എന്ന സഹോദരനെ അവിടെ നിര്‍ത്തുകയും ചെയ്തു. ദര്‍ശനം നടത്തി ശനിയാഴ്ച തിരിച്ചെത്തുമെന്നായിരുന്നു വീട്ടുകാരോട് പറഞ്ഞിരുന്നത്. അതിനായി ചില ഒരുക്കങ്ങളും നടത്തിയിരുന്നു. എന്നാല്‍ വാഹനാപകടത്തില്‍പ്പെട്ട് കുടുംബത്തിലെ ഏഴ് പേര്‍ മരണമടഞ്ഞ വിവരമായിരുന്നു ശനിയാഴ്ച പുലര്‍ച്ചെ എത്തിയത്.

മണ്ടേക്കാപ്പിലെ ബഞ്ചമിന്‍ മൊന്റേരോയുടേയും മേരി അല്‍മേഡയുടേയും മക്കളും മരുമക്കളുമാണ് അപകടത്തില്‍ പൊലിഞ്ഞു പോയത്. നവദമ്പതികളില്‍ വരന്‍ ആല്‍വിനേയും മരണം വേട്ടയാടി. ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി ഉത്തര പ്രദേശിലെ അദ്ധ്യാപികയായിരുന്ന പ്രീമ ഷരോള്‍ ജോലി രാജിവച്ചായിരുന്നു ആല്‍വിനെ ജീവിത പങ്കാളിയായി സ്വീകരിച്ചത്. എന്നാല്‍ വിധി അവരെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചില്ല. പ്രിമ അപകടത്തില്‍ പരിക്കേറ്റ് തിരുച്ചിറ പ്പള്ളിയിലെ ആശുപ്ത്രിയില്‍ കഴിയുകയാണ്. മാതാപിതാക്കള്‍ക്ക് കൂട്ടിന് നിന്ന ഡെന്‍സനും ജീവിത പങ്കാളിയെ നഷ്ടപ്പെട്ടു. മഹാരാഷ്ട്രക്കാരിയായ റീമയും ഡെന്‍സനും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വാഹന ദുരന്തത്തില്‍ റീമയും വേര്‍പിരിഞ്ഞു. അപകടത്തില്‍ മരിച്ച ഹെറാള്‍ഡിന്റേയും പ്രസീലയുടേയും ഇരട്ട മക്കളില്‍ ഒരാളും വിധിക്ക് കീഴടങ്ങി. ഒന്നിച്ച് കളിച്ചും പഠിച്ചും ഉറങ്ങിയും കഴിഞ്ഞിരുന്ന രോഹിതിന്റെ വേര്‍പാട് സഹോദരന്‍ റോഷനെ ദുഃഖത്തിന്റെ തീരാക്കയത്തില്‍ ആഴ്ത്തിയിരിക്കയാണ്. മൃതദേഹങ്ങള്‍ കൊണ്ടു വരുന്ന വാഹനത്തില്‍ വിതുമ്പല്‍ അടക്കാനാവാതെ രോഹിതിന്റെ ചേതനയറ്റ ദേഹത്തിനിരികിലിരുന്ന് കണ്ണീര്‍ വാര്‍ക്കുകയാണ് റോഷന്‍.

മാതാപിതാക്കളായ മേരിയുടേയും ബഞ്ചമിന്റേയും നിലയാണ് പരിതാപകരം. വാവിട്ട് കരയുകയാണ് മണ്ടേക്കാപ്പ് വീട്ടിലെ മേരി അല്‍മേഡ. ആര്‍ക്കും അവരെ ആശ്വസിപ്പിക്കാനാവുന്നില്ല. എന്നാല്‍ ഒന്നുമറിയാതെ വീട്ടിലെ കസേരയില്‍ ഇരിക്കുകയാണ് ബഞ്ചമിന്‍. മൂന്ന് മക്കളും പേരമക്കളും മരുമക്കളും മരിച്ചതറിയാതെ അയാള്‍ ഒറ്റയിരിപ്പാണ്. വീട്ടിലേക്ക് ആളുകളെത്തുമ്പോഴും ബഹളം കേള്‍ക്കുമ്പോഴും ഓര്‍മ്മക്കുറവും കാഴ്ചയില്ലാത്തതുമായ ബഞ്ചമിന് ഒന്നും മനസ്സിലാവുന്നില്ല. മരണത്തിന്റെ ആഘാതമോ ദുരന്തത്തിന്റെ കാഠിന്യമോ ഒന്നും ബഞ്ചമിന്‍ അറിയുന്നില്ല. വേളാങ്കണ്ണിയിലെത്തിയപ്പോള്‍ തീര്‍ത്ഥാടക സംഘത്തിലെ മുതിര്‍ന്ന അംഗം ഹെറാള്‍ഡ് നാട്ടിലെ വിശേഷമറിയാന്‍ ഡെന്‍സനെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ പിന്നീട് വന്നത് മഹാദുരന്തത്തിന്റെ വാര്‍ത്തയാണ്. ഡെന്‍സന്‍ വിതുമ്പി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends