സികെ വിനീതിനെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ രമേശ് ചെന്നിത്തല

ദേശീയ ഫുട്‌ബോള്‍ താരം സി .കെ. വിനീതിനെ അക്കൗണ്ട് ജനറല്‍ ഓഫീസിലെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ രമേശ് ചെന്നിത്തല. ജോലിയില്‍ നിന്നും പിരിച്ചുവിടാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ സി.ഗോപിനാഥന് കത്തയച്ചു. പ്രതിഭാശാലിയായ ഒരു കായിക താരമെന്ന നിലയിലും നിരവധി ഫുട്‌ബോള്‍ മത്സരങ്ങളില്‍ സംസ്ഥാനത്തിന് അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിച്ച ആളെന്ന നിലയിലും അദ്ദേഹത്ത ജോലിയില്‍ നിന്ന് നീക്കുന്നത് ശെരിയല്ലന്നു രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിച്ചു.
ജോലിയില്‍ നിന്നും മാറ്റാനുള്ള നിലപാട് അദ്ദേഹത്തിന്റെ പ്രതിഭയെ തളര്‍ത്താനും കായിക ലോകത്ത് നിന്ന് മാറ്റി നിര്‍ത്താനും മാത്രമെ സഹായിക്കു. വിനീതിനെ പോലുള്ള കായിക പ്രതിഭകള്‍ക്ക് അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയും നല്‍കേണ്ടതാണ്. അദ്ദേഹം പലതവണ നല്‍കിയ ലീവ് അപേക്ഷ പരിഗണിച്ചില്ലന്നാണ് മാദ്ധ്യമ വാര്‍ത്തകളില്‍ നിന്നറിയുന്നത്. ഇത്തരം ഘട്ടങ്ങളില്‍ കായിക താരങ്ങള്‍ക്ക് കേരളം പ്രത്യേക പരിഗണന നല്‍കാറുണ്ടെന്നും അതു കൊണ്ട് വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനുള്ള നീക്കം പുനപരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























