സൈബര്‍ ആക്രമണത്തില്‍ വിറങ്ങലിച്ച് ലോകം: ഒരു വൈറസ് വിചാരിച്ചാല്‍ മാത്രം തകര്‍ക്കാവുന്നതാണോ വിവരങ്ങള്‍?

സംസ്ഥാനത്തും റാന്‍ സംവെയര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തതോടെ പഴയ ബുക്കും പുസ്തകവും മടങ്ങി വരുമോ എന്നാണ് പഴമക്കാര്‍ ചോദിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ ധ്യതഗതിയിലുള്ള വികസനത്തോടൊപ്പം ആദ്യം മുന്നേറിയ ഇന്ത്യന്‍ സംസ്ഥാനം കേരളമായിരുന്നു. കേരളത്തില്‍ എല്ലാം ഓണ്‍ലൈനാകാന്‍ നിമിഷങ്ങള്‍ മാത്രം മതിയായിരുന്നു. പുതിയ തലമുറ വളരെ പെട്ടെന്നാണ് ഓണ്‍ലൈനിനോട് പ്രതികരിച്ചുതുടങ്ങിയത്. കമ്പ്യൂട്ടര്‍ അറിഞ്ഞില്ലെങ്കില്‍ കുറച്ചിലാണെന്ന അവസ്ഥ വളരെ പെട്ടെന്നുണ്ടായി. പ്ലസ് വണ്‍ പ്രവേശനം വരെ ഓണ്‍ലൈനായ സംസ്ഥാനമാണ് കേരളം. ഇതെല്ലാം ചെയ്യുന്നത് പത്താംതരം മാത്രം പാസായ കുട്ടികളാണെന്നു മനസിലാക്കണം.
കമ്പ്യൂട്ടര്‍ അധ്യാപകരെക്കാള്‍ മികച്ചവര്‍ കുട്ടികളാണെന്ന് അധ്യാപകര്‍ പോലും പറയും. ബാങ്കിംഗ് മേഖല ഓണ്‍ലൈനായപ്പോര്‍ അതിന്റെ മുന്നേറ്റത്തിന് ഒപ്പം നിന്നതും കേരളമാണ്. എ.ടി.എം.കാര്‍ഡുകളില്ലാത്ത വീടുകള്‍ കേരളത്തിലില്ല. ചില പഴമക്കാര്‍ ഒഴിച്ചാല്‍ ബാക്കിയെല്ലാവരും എ.ടി.എമ്മിന്റെ ഉപഭോക്താക്കളാണ്. ഇന്റര്‍നെറ്റ് ബാങ്കിന്റെ അവസ്ഥയും വ്യത്യസ്തമില്ല. ഇന്ന് കോടതികള്‍ പോലും ഓണ്‍ലൈനാണ്. കേസിന്റെ ഗതി ഓണ്‍ലൈനായി അറിയാം. ഹൈക്കോടതിയിലും മറ്റും ഈ സംവിധാനം അതിശക്തമാണ്.
ഇതിനിടയിലാണ് വനാക്രൈ സൈബര്‍ ആക്രമണം സംഭവിച്ചിരിക്കുന്നത്. സൈബര്‍ മേഖല സുശക്തമാണെന് പറയുമ്പോഴും റയില്‍വേ ഡിവിഷണല്‍ ഓഫീസും പഞ്ചായത്തുകളും വിറച്ചു നില്‍ക്കുന്നു. പഞ്ചായത്തില്‍ സൈബര്‍ ആക്രമണം ഉണ്ടായാല്‍ പാവപ്പെട്ടവരുടെ ക്ഷേമ പെന്‍ഷനുകളായിരിക്കും ആദ്യം ഇല്ലാതാകുക.
എല്ലാം കമ്പൂട്ടറാകുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക ദോഷമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബാങ്കുകളാണ് ഇക്കൂട്ടര്‍ക്കിടയില്‍ ഭയന്നു വിറയ്ക്കുന്നത്. കമ്പ്യൂട്ടര്‍ വത്കരണം നല്ലതാണെങ്കിലും രേഖകള്‍ പഴയ മട്ടില്‍ മാന്വലായി സൂക്ഷിക്കുന്നത് നല്ലതല്ലേ എന്ന ചോദ്യത്തിന് പ്രസക്തി വര്‍ധിക്കുന്നു. ഇല്ലെങ്കില്‍ ഒരു വൈറസ് വിചാരിച്ചാല്‍ മാത്രം തകര്‍ക്കാവുന്നതായി തീരും കേരളം വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് കണ്ടെത്തിയ വിവരങ്ങള്‍.
https://www.facebook.com/Malayalivartha
























