സ്വാശ്രയ കോളേജുകളിലെ ഫീസ് നിരക്ക് നിശ്ചയിക്കുന്നത് ഫീസ് റെഗുലേറ്ററി കമ്മിറ്റി: മുഖ്യമന്ത്രി

ഫീസ് റെഗുലേറ്റി കമ്മിറ്റിയാണ് ഫീസ് തീരുമാനിക്കുന്നതെന്നും സ്വാശ്രയ കോളേജില്‍ ഫീസ് നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. നീറ്റിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പ്രവേശനം നടക്കുന്നത്. പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ഉത്തരവാതിത്യം ഉണ്ടെന്നും മുഖ്യമന്ത്രി.
എന്നാല്‍ ഇക്കാര്യം മറച്ചുവെച്ച് ബോധപൂര്‍വ്വം കെഎസ്യുക്കാരെ ഇറക്കിവിട്ട് സംഘര്‍ഷം ഉണ്ടാക്കുകയാണ്. കെഎസ്യുകാരാണ് പൊലീസിനെ അക്രമിച്ചത്. കൊടികെട്ടിയ വടികളും കല്ലുകളുമായി വന്ന് പൊലീസിനെ അക്രമിക്കുകയായിരുന്നു. കെഎസ്യുകാര്‍ക്ക് ചികില്‍സ നിഷേധിച്ചുവെന്നന്ന വാര്‍ത്ത സത്യമല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയോടെ പ്രതിപക്ഷത്തിന് അടിയന്തരപ്രമേയത്തിനുളള അനുമതി സ്പീക്കര്‍ നിഷേധിച്ചു. ഹൈബി ഈഡനാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍നിന്നും ഇറങ്ങിപോയി.
https://www.facebook.com/Malayalivartha
























