ആര്‍ ബാലകൃഷ്ണപിള്ളയെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കും, ക്യാബിനറ്റ് പദവിയോടെയാണ് ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നത്

ആര്‍ ബാലകൃഷ്ണപിള്ളയെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമാക്കിയത്. ക്യാബിനറ്റ് പദവിയോടെയാണ് ബാലകൃഷ്ണപിള്ളയ്ക്ക് മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നത്.
നോട്ട് നിരോധന കാലത്ത് ബാങ്കുകളിലും എടിഎമ്മുകള്‍ക്ക് മുമ്ബിലും ക്യൂ നിന്ന് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. റദ്ദാക്കിയ നോട്ട് മാറ്റിയെടുക്കാന്‍ ബാങ്കിന് മുന്നില്‍ ക്യൂ നിന്ന് മരിച്ച നാലു പേരുടെ കുടുംബാംഗങ്ങള്‍ക്കും ധനസഹായം ലഭിക്കും. സി ചന്ദ്രശേഖരന്‍ (68 വയസ്‌കൊല്ലം), കാര്‍ത്തികേയന്‍ (75 വയസ്ആലപ്പുഴ), പിപി പരീത്(തിരൂര്‍, മലപ്പുറം), കെകെ ഉണ്ണി(48 വയസ്‌കെഎസ്ഇബി കണ്ണൂര്‍) എന്നിവരാണ് മരിച്ചത്.
സംസ്ഥാനത്തെ ആശുപത്രികള്‍, ലാബുകള്‍, സ്‌കാനിങ് സെന്ററുകള്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിന് തയ്യാറാക്കിയ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്‌ട്രേഷനും നിയന്ത്രണവും) ബില്ലിന്റെ കരട് അംഗീകരിച്ചു.
ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ ജീവനക്കാര്‍ക്ക് ശമ്ബളപരിഷ്‌കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു.കേസുകളുടെ ബാഹുല്യം കണക്കിലെടുത്ത് കൊച്ചി റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ 11 തസ്തികകള്‍ നല്‍കാന്‍ തീരുമാനിച്ചു.
https://www.facebook.com/Malayalivartha
























