ഭീകരവേട്ടക്കിറങ്ങിയ സുരക്ഷാ സേനയ്ക്കു നേരെ പ്രദേശവാസികളുടെ കല്ലേറ്... ജമ്മു കശ്മീരില്‍ സൈന്യം നടത്തി വരുന്ന തെരച്ചില്‍ താത്കാലികമായി നിര്‍ത്തിവെച്ചു

ജമ്മു കശ്മീരില്‍ സൈന്യം നടത്തി വരുന്ന തെരച്ചില്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ഭീകരവേട്ടക്കിറങ്ങിയ സുരക്ഷാ സേനയ്ക്കു നേരെ പ്രദേശവാസികള്‍ കല്ലേറ് നടത്തിയതിനെ തുടര്‍ന്നാണ് ദൗത്യം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്.
ആയിരത്തോളം സൈനീകരെയും പോലീസ് ഉദ്യോഗസ്ഥരെയുമാണ് ഓപ്പറേഷനായി നിയോഗിച്ചിരിക്കുന്നത്. ഷോപ്പിയാനില്‍ വച്ചാണ് യുവ സൈനീകന്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ചത്. ഷോപ്പിയാനിലെ എല്ലാ ഗ്രാമങ്ങളിലെയും വീടുകളില്‍ കയറിയിറങ്ങി തെരച്ചില്‍ നടത്താനാണ് സൈന്യം തീരുമാനിച്ചിരിക്കുന്നത്.
ഷോപ്പിയാനിലെ സൈന്‍പോറ മേഖലയിലാണ് ശക്തമായ തെരച്ചില്‍ നടത്തിയത്. ഭീകരര്‍ ഒളിച്ചിരിക്കുന്ന കേന്ദ്രങ്ങള്‍ കണ്ടെത്താനായിരുന്നു നടപടി. ഇതിനിടെയാണ് കല്ലേറ് ഉണ്ടായത്. കൂടുതല്‍ സൈന്യത്തെ മേഖലയിലേയ്ക്ക് എത്തിച്ചുവെങ്കിലും നടപടി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവുണ്ടാകുകയായിരുന്നു. അതേസമയം, ഭീകരരുടെ ഒളിത്താവളങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. ഇതിനിടയിലും, അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്. കഴിഞ്ഞ ദിവസം ദക്ഷിണ കശ്മീരിയില്‍ സൈന്യം വീടുകള്‍ തോറും കയറി തെരച്ചില്‍ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha
























