എട്ടുവയസുകാരിയെ പീഡിപ്പിച്ചു, 60 വയസ്സുകാരന്‍ പോലീസ് പിടിയില്‍

കാഞ്ഞങ്ങാടിനടുത്ത് എട്ടുവയസുകാരി പീഡനത്തിനിരയായി. .കുട്ടിയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട കാഞ്ഞങ്ങാടിന്റെ സമീപപ്രദേശത്ത് താമസിക്കുന്ന ഗോവിന്ദനെ(60)തിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഗോവിന്ദനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗോവിന്ദന്റെ വീട്ടില്‍വെച്ചാണ് അയല്‍പക്കത്തെ കുടുംബത്തില്‍പെട്ട കുട്ടിയെ പീഡിപ്പിച്ചത്.
വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്. ഉടന്‍ തന്നെ രക്ഷിതാക്കള്‍ കുട്ടിയെയും കൂട്ടി ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലെത്തുകയും പരാതി നല്‍കുകയുമായിരുന്നു.
കേസെടുത്ത പോലീസ് ഗോവിന്ദനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പോലീസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്
https://www.facebook.com/Malayalivartha
























