വടയെ ചൊല്ലി തര്‍ക്കം: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു

ഹോട്ടലുടമയെ നഗരമധ്യത്തില്‍ പട്ടാപ്പകല്‍ കുത്തിക്കൊന്നു. ജൂനിയര്‍ ജനത റോഡില്‍ മംഗലപ്പിള്ളില്‍ ആല്‍ബി എന്നു വിളിക്കുന്ന ജോണ്‍സണാണ്(48) ഇന്നലെ ഉച്ചയ്ക്ക് രണ്ടരമണിയോടെ വൈറ്റില ജനതാ സ്‌റ്റോപ്പിനുസമീപം കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ കടവന്ത്രയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശി രതീഷിനെ പോലീസ് തിരയുന്നു.
കുത്തേറ്റ് റോഡില്‍ വീണ ആല്‍ബിയെ ഓടിക്കൂടിയവര്‍ ആദ്യം വൈറ്റില വെല്‍കെയര്‍ ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജനതയില്‍ പോളക്കുളം ബാറിനുസമീപം സിബിന്‍ എന്ന പേരില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു ആല്‍ബി. ഉച്ചയ്ക്ക് രണ്ടരയോടെ ആല്‍ബിയുടെ ഹോട്ടലില്‍ രതീഷ് വന്നിരുന്നു. ഊണു തീര്‍ന്നതിനാല്‍ ഇയാള്‍ ഉഴുന്നുവടയാണ് വാങ്ങിയത്. എന്നാല്‍ വടയ്ക്ക് പുളിപ്പുണ്ടെന്നുപറഞ്ഞ് ഇയാള്‍ ആല്‍ബിയോടു വഴക്കുണ്ടാക്കി. ജോണ്‍സണ്‍ പൈസ വാങ്ങിയതുമില്ല. പിന്നീട് പഴം വാങ്ങാന്‍ മറ്റൊരു കടയിലേയ്ക്ക് പോയ ജോണ്‍സണനെ പതുങ്ങിയിരുന്ന പ്രതീഷ് മാരകായുധവുമായി കഴുത്തിന് വെട്ടിയെന്നാണ് പോലീസ് പറയുന്നത്.
ആഴത്തില്‍ മുറിവേറ്റ ജോണ്‍സണ്‍ റോഡില്‍ വീണു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇവര്‍ തമ്മില്‍ മറ്റ് എന്തെങ്കിലും ഇടപാടുകളോ തര്‍ക്കങ്ങളോ ഉണ്ടായിട്ടുണ്ടോയന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള ജോണ്‍സണ്‍ന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും. ഭാര്യ സിനി. മക്കള്‍. എബിന്‍, സിബിന്‍
https://www.facebook.com/Malayalivartha
























