കേരളം പനിച്ചൂടില്‍; തിരുവനന്തപുരത്ത് ഡെങ്കിപ്പനി നിയന്ത്രിക്കാനാവുന്നില്ല

മാലിന്യവും കൊതുകും നിറഞ്ഞ് പെരുകിയ കേരളം പനിച്ചു വിറയ്ക്കുമ്പോള്‍ തലസ്ഥാനമായ തിരുവനന്തപുരത്ത് ഡെങ്കിപ്പനി നിയന്ത്രിക്കാനാവുന്നില്ല. കേരളത്തിന്റെ മാത്രമല്ല, പനിയുടെയും തലസ്ഥാനം തിരുവനന്തപുരമാണിപ്പോള്‍. ഇന്നലെ കേരളത്തിലാകെ ഡെങ്കിപ്പനി സ്ഥിരീകരിച്ച 99 പേരില്‍ 51 പേരും തിരുവനന്തപുരത്താണ്. മഴക്കാല പൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം നഗരസഭയ്ക്ക് വീഴ്ച പറ്റിയതാണ് ഭീതിജനകമായ ഈ അവസ്ഥയ്ക്ക് കാരണം. നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും മാലിന്യം കുന്നുകൂടിയതിനാല്‍ കൊതുകു ശല്യം രൂക്ഷമാണ്.
തിരുവനന്തപുരം നഗരത്തിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രിയായ ജനറല്‍ ആശുപത്രിയില്‍ 25 ഹൗസ് സര്‍ജന്മാര്‍ ഉള്‍പ്പെടെ 44 ജീവനക്കാര്‍ക്കാണ് പനി ബാധിച്ചത്. ആശുപത്രി ജീവനക്കാരന്‍ ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചു. ജനറല്‍ ആശുപത്രി പരിസരം പോലും ഇതുവരെ വൃത്തിയാക്കിയിട്ടില്ല. മറ്റ് അസുഖവുമായി ആശുപത്രിയില്‍ വന്നാല്‍ പനിയുമായി മടങ്ങേണ്ടി വരുമോയെന്ന ഭയത്തിലാണ് സാധാരണക്കാര്‍. തിരുവനന്തപുരത്തെ മറ്റ് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെല്ലാം പനിയുമായി എത്തുന്നവരുടെ എണ്ണം ദിവസവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിയമസഭയില്‍ അടക്കം പ്രശ്‌നമായതോടെ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ ഇന്നലെ ആശുപത്രി സന്ദര്‍ശിച്ചു.
കഴിഞ്ഞ രണ്ട് ദിവസത്തിനുളളില്‍ സംസ്ഥാനത്താകെ 189 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ മരിച്ചു. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 3,500 ഉം മരണം അഞ്ചും ആയി. ഈ വര്‍ഷം ഇതുവരെ 68 പേരാണ് പനി പിടിച്ച് മരിച്ചത്. എച്ച് 1 എന്‍ 1 സ്ഥിരീകരിച്ച 487 പേരില്‍ 36 പേര്‍ മരിച്ചു. 474 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതില്‍ ആറു പേര്‍ മരിച്ചു. കൊല്ലത്ത് ഇന്നലെ 30 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളും പനിക്കണക്കില്‍ പിന്നിലല്ല. പനിക്കാലമായ മഴക്കാലം എത്തുന്നതോടെ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമോയെന്ന ഭയമുണ്ട്.
ഇടവപ്പാതി രണ്ടാഴ്ചയ്ക്കുളളില്‍ എത്തും. അതിനു മുമ്പ് മഴക്കാല പൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങളും ശുചീകരണവും പൂര്‍ത്തിയാക്കേണ്ടതുണ്ട്. എല്ലാം കൃത്യമായി നടക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ പൊതുസ്ഥലങ്ങള്‍ മാലിന്യം നിറഞ്ഞ ചീഞ്ഞുനാറുകയാണ്. നഗര, ഗ്രാമ വ്യത്യാസമില്ലാതെ കൊതുക് പടയുടെ വിളയാട്ടമാണ്. പേരിന് വൃത്തിയാക്കലും ഫോഗിംഗും നടക്കുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ല.
കൊതുക് നിയന്ത്രിക്കാനായി വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, ശനിയാഴ്ച സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലും, ഞായറാഴ്ച വീടുകളിലും പരിസരങ്ങളിലും െ്രെഡഡേ ആചരിക്കും. പൊതുജന പങ്കാളിത്തത്തോടെ ഇന്നു മുതല്‍ ഒരാഴ്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. വാര്‍ഡ് ഹെല്‍ത്ത് സാനിട്ടേഷന്‍ കമ്മിറ്റി വാര്‍ഡ് മെമ്പറുടെ അദ്ധ്യക്ഷതയില്‍ കൂടി പകര്‍ച്ചവ്യാധി സാദ്ധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടുപിടിച്ച് നിരീക്ഷിക്കും.
https://www.facebook.com/Malayalivartha
























