സംസ്ഥാനത്തെ 1500 അനധികൃത സ്‌കൂളുകള്‍ പൂട്ടാന്‍ നിര്‍ദ്ദേശം

സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന 1500 സ്‌കൂളുകള്‍ പൂട്ടാന്‍ ശുപാര്‍ശ. ബുധനാഴ്ച്ച ഡി.പി.ഐയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഗുണമേന്മാ പരിശോധന സമിതിയുടെ യോഗമാണ് ശുപാര്‍ശ നല്‍കിയത്. ഇത്തരം സ്‌കൂളുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഈ സ്‌കൂളുകള്‍ക്ക് നോട്ടീസ് നല്‍കാന്‍ എ.ഇ.ഒമാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു.
രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന രീതിയില്‍ സ്‌കൂള്‍ സമയം ക്രമീകരിക്കാനുള്ള നിര്‍ദ്ദേശവും സര്‍ക്കാറിന് സമിതി നല്‍കി. എന്നാല്‍ മദ്രസപഠനം പോലുള്ളവയെ ബാധിക്കാതെ ആയിരിക്കും ഇത് ക്രമീകരിക്കുക. ഇത് സംബന്ധിച്ച തീരുമാനം പിന്നീട് എടുക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്.
https://www.facebook.com/Malayalivartha
























