പ്ലസ്ടുവില്‍ 1200 ല്‍ 1180 മാര്‍ക്കുമായി മിന്നുന്ന വിജയം നേടിയ പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍

ലക്ഷംവീട് കോളനിയിലെ ഒറ്റമുറി വീട്ടില്‍ ഇല്ലായ്മകള്‍ക്കിടയിലും മികച്ച രീതിയില്‍ പ്ലസ് ടു ജയിച്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. മാലൂര്‍ നിട്ടാറമ്പ് ലക്ഷംവീട് കോളനിയിലെ നാമത്ത് റഫ്സീന(17)യാണ് മരിച്ചത്. ശിവപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ റഫ്സീന ബയോളജി ഗ്രൂപ്പില്‍ 1200ല്‍ 1180 മാര്‍ക്ക് നേടിയിരുന്നു.
പരീക്ഷയിലെ റഫ്സീനയുടെ നേട്ടമറിഞ്ഞ് മാലൂര്‍ മുസ്ലിം കമ്മിറ്റി ഭാരവാഹികള്‍ ബുധനാഴ്ച രാവിലെ വീട്ടിലെത്തി കുട്ടിക്ക് സഹായധനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ. നിട്ടാറമ്പ് ലക്ഷംവീട് കോളനിയില്‍ ഒറ്റമുറി വീട്ടില്‍ ഉമ്മയോടൊപ്പമാണ് താമസം. പരീക്ഷയിലെ റഫ്സീനയുടെ നേട്ടമറിഞ്ഞ് മാലൂര്‍ മുസ്ലിം കമ്മിറ്റി ഭാരവാഹികള്‍ ബുധനാഴ്ച രാവിലെ വീട്ടിലെത്തി കുട്ടിക്ക് സഹായധനം നല്‍കുകയായിരുന്നു.
ഉമ്മ റഹ്മത്ത് കൂലിവേലയ്ക്കായി പുറത്തുപോയിരുന്നു. വൈകീട്ട് 4.45-ഓടെ ഉമ്മ വീട്ടില്‍വന്നുനോക്കിയപ്പോള്‍ ഷാളില്‍ തൂങ്ങിമരിച്ചനിലയില്‍ കാണുകയായിരുന്നു. നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം വ്യാഴാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കബറടക്കും. വിവരമറിഞ്ഞ് വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും വന്‍ ജനക്കൂട്ടവും സ്ഥലത്തെത്തി. അദ്ധ്യാപകരും സഹപാഠികളും കൂട്ടമായെത്തി.
ആബുട്ടിയാണ് പിതാവ്. ചേച്ചി മന്‍സീന തിരുവനന്തപുരത്ത് ബി.ഫാം. വിദ്യാര്‍ത്ഥിനിയാണ്. സഹോദരന്‍ മഹ്‌റൂഫ് ബെംഗളൂരുവില്‍ കടയില്‍ ജോലിചെയ്യുന്നു. ശിവപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ റഫ്‌സീന മാലൂര്‍ പനമ്പറ്റ ന്യൂ യു.പി. സ്‌കൂളിലാണ് ഒന്നുമുതല്‍ ഏഴുവരെ പഠിച്ചിരുന്നത്. റഫ്‌സീനയുടെ ഭാവിപഠനം ആശങ്കയിലായിരുന്നു. സയന്‍സ് (ബയോളജി) കഴിഞ്ഞ റഫ്‌സീനയ്ക്ക് മെഡിക്കല്‍ പഠനത്തിലാണ് താത്പര്യം. സാമ്പത്തികപ്രയാസമാണ് ഇതിന് തടസ്സം.
ഹൈസ്‌കൂള്‍വരെ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിലായിരുന്നു പഠനം. കൂലിവേല ചെയ്താണ് ഉമ്മ റഹ്മത്ത് മൂന്ന് മക്കളുള്ള കുടുംബത്തെ പോറ്റുന്നത്. പ്ലസ്ടുവിന് നേട്ടംകൊയ്തത് ട്യൂഷന്‍ ഇല്ലാതെയായിരുന്നു. റഫ്‌സീനയുടെ ദാരിദ്ര്യാവസ്ഥ മനസ്സിലാക്കി സന്മനസ്സുള്ളവര്‍ തുടര്‍പഠനത്തിനും മറ്റും സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആ കുടുംബം. ഇതിനിടെയാണ് റഫ്‌സീനയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























