ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് ക്യാബിനറ്റ് പദവി നല്‍കി എല്‍ഡിഎഫ് സര്‍ക്കാര്‍

കേരളാകോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയെ മുന്നോക്ക വികസന കോര്‍പറേഷന്‍ അധ്യക്ഷനായി നിയമിക്കാന്‍ മന്ത്രിസഭ യോഗ തീരുമാനം. ക്യാബിനറ്റ് പദവിയും തത്തുല്യ ആനുകൂല്യങ്ങളും നല്‍കിയാണ് നിയമനം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച മുന്നോക്ക വികസന കോര്‍പറേഷന്റെ ആദ്യ അധ്യക്ഷനും ബാലകൃഷ്ണ പിളളയായിരുന്നു.
ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിളളയ്ക്ക് ക്യാബിനറ്റ് പദിവി നല്‍കയിതിനെതിരെ അന്ന് വിഎസ് അച്യുതാനന്ദനടക്കം ഇടത് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട കരിങ്കള്ളനാണ് പിള്ള. അങ്ങനെയുള്ളയാള്‍ക്കാണ് ക്യാബിറ്റ് പദവി നല്‍കിയിരിക്കുന്നതോടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കള്ളന്മാരുടെ കൂട്ടുകെട്ടായിയിരിക്കുകയാണ് എന്നായിരുന്നു വിമര്‍ശനം.
എന്നാല്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയതോടെ പിള്ളയ്ക്ക് വീണ്ടും അഥേ പദവി കിട്ടിയിരിക്കുകയാണ്. അന്ന് വിമര്‍ശിച്ചവര്‍തന്നെയാണ് ഇന്ന് ക്യാബിനറ്റ് പദവിയടക്കം പിള്ളയ്ക്ക് നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























