സര്‍ക്കാര്‍ നല്‍കിയ സമ്മാനത്തില്‍ ഞെട്ടി ഒരു കുടുംബം

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ഗവണ്മെന്റ് നല്ല രീതിയില്‍ ആഘോഷിച്ചുവെങ്കിലും സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന പരസ്യത്തില്‍ തങ്ങളുടെ ചിത്രം കണ്ടതിന്റെ അമ്പരപ്പിലാണ് ഒരു കുടുംബം.
സര്‍ക്കാരിന്റെ ഭാവന പദ്ധതിയില്‍ നിന്നും ഒരു സഹായവും കിട്ടാത്ത ഒരു കുടുംബത്തിന്റെ ഫോട്ടോയാണ് പത്രത്തില്‍ അച്ചടിച്ച് വന്നത്. എന്നാല്‍ അതിനേക്കാളും കുടുംബത്തെ ഞെട്ടിച്ചത് കുടുംബവുമായി ബന്ധമിലാത്ത ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയും തങ്ങള്‍ക്കൊപ്പം ഉള്ളതാണ് .
പള്ളിപ്പുറം കോന്‍വെന്റ് പടിഞ്ഞാറ് 21ാം വാര്‍ഡ് നിവാസിയായ ചാറ്റുപാടത്ത് മോഹനനും ഭാര്യ സുമതിയും പേരക്കുട്ടി ഗൗരീശങ്കറും നില്‍ക്കുന്ന ചിത്രത്തോട് കൂടിയ പരസ്യമാണ് വിവാദമായിരിക്കുന്നത്. ഇവര്‍ക്കൊപ്പം കുടുംബവുമായി ബന്ധമില്ലാത്ത മറ്റൊരു പെണ്‍കുട്ടിയുടെ ചിത്രം കൂടി പരസ്യത്തില്‍ ഉള്‍ പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഭവനരഹിതര്‍ക്കു വീട് നിര്‍ മിച്ചു നല്‍കുന്ന ലൈഫ് പദ്ധതിയെക്കുറിച്ചുള്ള പരസ്യത്തിലാണ് മോഹനന്റെയും കുടുംബത്തിന്റെയും ചിത്രം നല്‍ കിയിരിക്കുന്നത്.സര്‍ക്കാരിന്റെ ഭവന പദ്ധതിയില്‍ തങ്ങല്‍ ക്ക് ഒരു സഹായവും ലഭിച്ചില്ലെന്ന് മോഹനന്‍ പറയുന്നു. സഹായത്തിനായി ര്‍ക്കാര്‍ ഓഫീസുകല്‍ പല തവണ കയറിയിറങ്ങിയെങ്കിലും ഒരു ഫലവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സര്‍ ക്കാരിന്റെ സഹായം ലഭിക്കില്ലെന്ന് ഉറപ്പായതോടെ വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചതായും തുടര്‍ ന്നു ലഭിച്ച പണം കൊണ്ടാണ് താന്‍ വീട് നിര്‍ മിച്ചതെന്നും മോഹനന്‍ പറഞ്ഞു. ജില്ലാ ബാങ്കില്‍ നിന്ന് അഞ്ചു ലക്ഷം രൂപയാണ് കുടുംബം വായ്പയെടുത്തത്. ബാക്കി ആവശ്യം വന്ന പണം പലരില്‍ നിന്നായി കടം വാങ്ങിയതായും തുടര്‍ന്നാണ് വീട് നിര്‍മിച്ചതെന്നും മോഹനന്‍ വ്യക്തമാക്കി.
ദിവസങ്ങള്‍ക്ക് മുമ്പാണ് പരിചയക്കാരനായിരുന്ന ഒരാള്‍ സര്‍ ക്കാരിന്റെ ഒന്നാം വാര്‍ ഷികത്തിനു നല്‍ കാന്‍ ആണെന്നു പറഞ്ഞു ഫോട്ടോ എടുത്തത് . എന്നാല്‍ ചിത്രത്തിലുള്ള പെണ്‍ക്കുട്ടി ആരാണെന്ന് തങ്ങള്‍ ക്ക് അറിയില്ലെന്ന് മോഹനന്റെ ഭാര്യ പറഞ്ഞു. മൂന്നു പേരുടെ ചിത്രം മാത്രമേ അന്ന് ഫോട്ടോഗ്രാഫര്‍ എടുത്തിരുന്നുള്ളൂവെന്നും പറയുന്നു .
https://www.facebook.com/Malayalivartha
























