ജേക്കബ് തോമസിന്റെ പരിഷ്‌ക്കാരം റദ്ദാക്കി പുതിയ മേധാവി: ഇനി പോലീസുകാര്‍ രാഷ്ട്രീയകാര്‍ക്കെതിരെ കേസെടുക്കില്ല, കൊടുകൈ ബഹ്‌റ

അങ്ങനെ ലോക് നാഥ് ബഹ്‌റയെ കുറിച്ച് കേരളം ആദ്യമായി അഭിമാനിക്കുന്നു. രാഷ്ട്രീയകാര്‍ക്കെതിരെ വിജിലന്‍സിലെ ഏത് പോലീസുകാരനും കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന നിയമം ബഹ്‌റ എടുത്തു കളഞ്ഞു.
ഉദ്യോഗസ്ഥര്‍ നേരിട്ട് കേസെടുക്കേണ്ടതില്ലെന്നാണ് ബഹ്‌റ അറിയിച്ചിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള വിജിലന്‍സിന്റെ അധികാരം ബഹ്‌റ എടുത്തു കളഞ്ഞു. അഴിമതി കേസ് അന്വേഷണത്തിനു പുതിയ നിയന്ത്രണം എന്നു പറയാമെങ്കിലും ഇത് ഒരു തരം ഉടച്ചുവാര്‍ക്കലാണ്. ജേക്കബ് തോമസ് വികേന്ദ്രീകൃത സംവിധാനമെങ്കില്‍ ബെഹ്‌റ കേന്ദ്രീകൃത സംവിധാനത്തിലേക്കാണ് നീങ്ങുന്നത്.
ഒരാള്‍ മന്ത്രിയും എം എല്‍ എ യും ആകുന്നത് വര്‍ഷങ്ങള്‍ നീണ്ട പൊതു പ്രവര്‍ത്തനത്തിനു ശേഷമാണ്. ചിലര്‍ അവരുടെ അന്‍പതാമത്തെ വയസിലായിരിക്കും എംഎല്‍എ ആകുന്നത്. ചിലര്‍ ആ ജീവാനന്തകാലം ഒന്നും ആയില്ലെന്നും വരും. അങ്ങനെയുള്ളവര്‍ക്കെതിരെയായിരിക്കും ഒരു പോലീസുകാരന്‍ ചിലപ്പോള്‍ കേസെടുക്കുന്നത്. കേസ് എടുക്കുന്നത് ആര്‍ക്കെതിരെ എന്നൊന്നും ഇല്ല. ആരുടെയെങ്കിലും പരാതി കിട്ടിയാല്‍ മതി. പരാതി ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കാനുള്ള സംവിധാനം പോലീസിനില്ല.
പോലീസുകാരുടെ ഇംഗിതത്തിന് അനുസരിച്ചാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനങ്ങള്‍ ഉണ്ടാകാറുള്ളത്. പോലീസുകാരുടെ രാഷ്ട്രീയ താത്പര്യങ്ങളും ഇക്കാര്യത്തില്‍ പ്രതിഫലിക്കാറുണ്ട്.
കേരളത്തില്‍ നിരവധി രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കെ.എം.മാണിയാണ് അതിലെ ഏറ്റവും വലിയ ഇര. ബാര്‍ക്കോഴ കേസില്‍ ആരോപണ വിധേയനായ ഉടനെയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. തൊട്ടുപിന്നാലെ കെ.ബാബുവും കേസില്‍ പ്രതിയായി. എന്നാല്‍ മദ്യ മുതലാളി തന്നെ പണം നല്‍കിയതായി പറഞ്ഞ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കേസില്‍ പ്രതിയായില്ല. വി എസ് ശിവകുമാറും പ്രതിയായില്ല. ഇതിനെയാണ് ഗ്രൂപ്പ് സമവായം എന്നു പറയുന്നത്.
അതായത് ഭരണ നേതൃത്വത്തിലുള്ളവര്‍ക്ക് കേസെടുക്കാന്‍ വിജിലന്‍സ് ഒരു ചട്ടുകമാണ്. ആഭ്യന്തര മന്ത്രിക്ക് താത്പര്യമുണ്ടെങ്കില്‍ കേസ് എടുക്കുമെന്ന അവസ്ഥക്ക് വിരാമമായി. ഇക്കാര്യത്തില്‍ നമ്മള്‍ എന്തുകൊണ്ടും പിണറായി വിജയനെ നമസ്‌കരിക്കണം. വേണമെങ്കില്‍ രമേശ് ചെന്നിത്തലയുടെ പാത പിണറായിക്കും പിന്തുടരാമായിരുന്നു.
വിജിലന്‍സിന് മുകളിലാണ് വിജിലന്‍സ് കോടതി. പൊതുപ്രവര്‍ത്തകരുടെ അഴിമതി അന്വേഷിക്കാന്‍ ലോകായുക്തയുമുണ്ട്. ഇരുവരും പറഞ്ഞാല്‍ മാത്രം വിജിലന്‍സിന് കേസെടുക്കാമല്ലോ. പി.എസ്.സി. പരീക്ഷ പാസായവര്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ കേസെടുക്കുന്ന പതിവ് അവസാനാക്കുമല്ലോ. പക്ഷെ ഇത് അഴിമതിക്ക് കളമൊരുക്കുമെന്നാണ് പ്രധാന ആരോപണം. അതിന് മുന്‍കൈ എടുക്കുന്നതാകട്ടെ സര്‍ക്കാരും.
https://www.facebook.com/Malayalivartha
























