വിവാദം ഉയര്‍ത്തെഴുന്നേല്‍ക്കുന്നു: വിവാദങ്ങളുണ്ടാക്കി വിഴിഞ്ഞവും ലൈറ്റ് മെട്രോയും ഹൈസ്പീഡ് റയിലും കളഞ്ഞു കുളിക്കും

വിവാദങ്ങളുണ്ടാക്കി വിഴിഞ്ഞം പദ്ധതിയും വിവാദങ്ങളില്ലാതെ ലൈറ്റ് മെട്രോയും കൊച്ചുവേളി കണ്ണൂര്‍ ഹൈസ്പ്പീഡ് റയില്‍ പദ്ധതിയും അട്ടിമറിക്കാന്‍ നീക്കം. ലൈറ്റ് മെട്രോ, ഹൈസ്പീഡ് പദ്ധതികള്‍ക്കായി ഡിഎംആര്‍സിക്ക് കേരളത്തിലുണ്ടായിരുന്ന രണ്ട് ഓഫീസുകള്‍ പൂട്ടാന്‍ തീരുമാനിച്ചു. ഹൈസ്പീഡ് പദ്ധതിയുടെ റിപ്പോര്‍ട്ട് ഇ ശ്രീധരന്‍ സര്‍ക്കാരിനു നല്‍കി കഴിഞ്ഞു. 127 849 കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയത്.
എന്നാല്‍ പദ്ധതിയിന്‍ മേല്‍ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.ഇതില്‍ ഇ ശ്രീധരനും ഡിഎംആര്‍സിയും ഒട്ടും സന്തുഷ്ടരല്ല. തങ്ങള്‍ സര്‍വേ നടത്തി തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ടിനോട് മുഖ്യമന്ത്രിയുടെ സമീപനം ശരിയല്ലെന്ന് ഡിഎംആര്‍സി പറയുന്നു.
കോഴിക്കോട്ട് ലൈറ്റ് മെട്രോക്ക് വേണ്ടി തുറന്ന ഓഫീസാണ് പൂട്ടുന്നത്. ലൈറ്റ് മെട്രോക്ക് വേണ്ടി നിര്‍മ്മിച്ച പന്നിയങ്കര മേല്‍പ്പാലം പൂര്‍ത്തിയായി കഴിഞ്ഞു.
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ ഫയലുകള്‍ കേന്ദ്രത്തിലാണ്. അവര്‍ അംഗീകരിക്കുകയാണെങ്കില്‍ മാത്രമേ പദ്ധതി നടപ്പിലാക്കാന്‍ കഴിയുകയുള്ളു. പിണറായി വിജയനും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ബന്ധം സുശക്തമല്ലാത്തതിനാല്‍ പദ്ധതി നടക്കുമോ എന്ന് പറയാനാവില്ല.
വിഴിഞ്ഞം പദ്ധതിക്കെതിരെ വിഎസ് അച്യുതാനന്ദന്‍ കോടതിയെ സമീപിക്കാന്‍ പോവുകയാണ്. അദാനി ഗ്രൂപ്പുമായി കഴിഞ്ഞ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് വി എസിന്റെ പരാതി. സി ആന്റ് എ .ജി ഇക്കാര്യം കണ്ടെത്തിയിരന്നു.സെക്രട്ടറി തലത്തില്‍ കരാര്‍ പരിഗോവിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.69,000 കോടിയുടെ നഷ്ടം സംഭവിക്കുമെന്നാണ് വി എസ് പറയുന്നത്. അദാനി ഗ്രൂപ്പിനെ പിണക്കിയാല്‍ അവര്‍ വിഴിഞ്ഞം ഉപേക്ഷിച്ച് കുളച്ചലിലേക്ക് പോകും. അങ്ങനെ പോയാല്‍ വിഴിഞ്ഞം പദ്ധതി എന്ന് പൂര്‍ത്തിയാകുമെന്ന് അറിയില്ല. ചുരുക്കത്തില്‍ ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന മൂന്നു പദ്ധതികള്‍ അവതാളത്തിലാവുകയാണ്. ഇടതുപക്ഷം വികസന വിരുദ്ധരാണെന്ന് പറയുന്നത് വെറുതെയല്ല.
https://www.facebook.com/Malayalivartha
























