ആ ജലബോംബ് പൊട്ടി: നിലവിളിച്ച് ഓടി ജനം... കഴുത്തറ്റം മുങ്ങി

തമ്മനത്തെ ജലസംഭരണി പൊട്ടിയുണ്ടായ സംഭവത്തിൽ ജലവിതരണം സുഗമമാക്കുകയാണ് ഇനി വേണ്ടതെന്ന് മേയർ അഡ്വ. എം. അനിൽ കുമാർ പറഞ്ഞു. അപ്രതീക്ഷിത സംഭവമാണ്. ആളപായമുണ്ടായില്ല എന്നത് മാത്രമാണ് ആശ്വാസം. കുടിവെള്ള ടാങ്കറുകളിലൂടെ ജലവിതരണം സുഗമമാക്കാൻ സാധിക്കുമന്നാണ് പ്രതീക്ഷ.
നടപടികൾ വേഗത്തിലാക്കും: കളക്ടർ
ജലവിതരണം സുഗമമാക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ അതിവേഗത്തിലാക്കുമെന്ന് കളക്ടർ ജി. പ്രിയങ്ക പറഞ്ഞു. നാശനഷ്ടം സംബന്ധിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകും. തദ്ദേശ പ്രതിനിധികളുമായി കൂടിയാലോചിക്കും.
അടിയന്തര പരിഹാരം വേണം; ഹൈബി
നിരവധിപേരെ ബാധിക്കുന്ന പ്രശ്‌നമാണ്. കുടിവെള്ള വിതരണം സുഗമമാക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. ടാങ്കിന്റെ അവശേഷിക്കുന്ന ഭാഗത്തിന്റെ ബലത്തക്കുറിച്ചും കൃത്യമായ പഠനം നടത്തണം.
നഷ്ടപരിഹാരം എത്രയും വേഗം നൽകണം: ടി.ജെ. വിനോദ്
അപകടത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച ആളുകൾക്ക് നഷ്ടപരിഹാരം അടിയന്തരമായി നൽകണമെന്നും കാലതാമസം വരുത്തരുതെന്നും ടി.ജെ. വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു.
അപകടമൊഴിഞ്ഞത് ആശ്വാസം: ഉമ തോമസ്
ഇത്തരമൊരു സംഭവം അപ്രതീക്ഷിതമാണെന്നും അപകടമൊഴിഞ്ഞതാണ് ആശ്വാസമെന്നും ഉമാ തോമസ് എം.എൽ.എ പറഞ്ഞു.
https://www.facebook.com/Malayalivartha

























