ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെയും ഐഎസ്‌സി പ്ലസ് ടു പരീക്ഷയുടെയും ഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ www.cisec.or എന്ന വെബ്‌സൈറ്റില്‍ നിന്നു ഫലം അറിയാം.
ഐസിഎസ്ഇ അഥവാ ഐഎസ്‌സി എന്നു ടൈപ്പ് ചെയ്ത ശേഷം വിദ്യാര്‍ഥിയുടെ ഐഡി കോഡ് ടൈപ്പ് ചെയ്ത് 09248082883 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാലും ഫലം അറിയാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം മേയ് ആറിനായിരുന്നു പരീക്ഷാഫലം പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha
























