കല്യാണരാമന്‍ പിടിയില്‍... യുവതികളെ വിവാഹംകഴിച്ച് മുങ്ങിയയാള്‍ പിടിയില്‍

യുവതികളെ വിവാഹംകഴിച്ച് മുങ്ങിയ വിവാഹത്തട്ടിപ്പുവീരനെ പോലീസ് പിടികൂടി. കര്‍ണാടക വിട്ടഌബോളന്തൂരിലെ അബ്ദുള്‍ ഖാദര്‍(48) ആണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അബ്ദുല്‍ഖാദറിനെ ഏഴാമത്തെ ഭാര്യയോടൊപ്പം കാസര്‍ഗോട്ടെത്തി പോലീസ് പിടികൂടിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു പ്രതിയെ കുടുക്കിയത്.
മംഗലാപുരം ബി.സി റോഡ് കല്ലടുക്ക, കര്‍ണാടക ഉജിയടുക്ക, കര്‍ണാടക വിട്ടള പുത്തൂര്‍, കാഞ്ഞങ്ങാട് കല്ലൂരാവി, പൊയ്യത്ത് ബയല്‍, ബായിക്കട്ട, ആദൂര്‍ എന്നിവിടങ്ങളിലായാണ് അബ്ദുല്‍ഖാദര്‍ ഏഴു വിവാഹം കഴിച്ചത്. കാഞ്ഞങ്ങാട് സ്വദേശിനിയെ വിവാഹം കഴിച്ച ശേഷം 10 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും പലിശയ്ക്ക് വാങ്ങിയ 30,000 രൂപയുമായി അബ്ദുള്‍ഖാദര്‍ കടന്നുകളയുകയായിരുന്നു.
കല്ലൂരാവുയിലെ വിവാഹത്തില്‍ ഒരു കുട്ടിയും, ബി.സി റോഡ് കല്ലടുക്കയിലെ ബന്ധത്തില്‍ നാലു കുട്ടികളും. ഉജിയടുക്കയിലെ യുവതിയില്‍ രണ്ട് കുട്ടികളും, പൊയ്യത്ത്ബയലിലെ യുവതിയില്‍ രണ്ടു കുട്ടികളും, ബായിക്കട്ടയിലെ ബന്ധത്തില്‍ രണ്ടു കുട്ടികളും അബ്ദുള്‍ഖാദറിനുണ്ട്.ആദൂരിലെ യുവതിയുടെ വീട്ടുകാര്‍ ഒന്നരയേക്കര്‍ സ്ഥലം വിറ്റാണ് വിവാഹം നടത്തിയത്. വിവാഹം കഴിച്ചശേഷം സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങുകയെന്നതാണ് അബ്ദുള്‍ഖാദറിന്റെ രീതി.
https://www.facebook.com/Malayalivartha
























