Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കുന്ദമംഗലത്തെ ഒറ്റമുറി വീട്ടില്‍ നടന്ന കൊലപാതകങ്ങളില്‍ ഞെട്ടി നാട്ടുകാര്‍

01 JUNE 2017 04:05 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട് 38കാരിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയില്‍. വികലാംഗനായിരുന്ന ഭര്‍ത്താവ് ബഷീര്‍ ഷാഹിദയെന്ന ഭാര്യയെ ഇല്ലാതാക്കാന്‍ സ്വീകരിച്ചതാകട്ടെ തന്ത്രപൂര്‍വമായ രീതിയിലും. കുന്ദമംഗലം ആലുംതോട്ടത്തില്‍ ഷാഹിദ കൊലചെയ്യപ്പെട്ടത് കഴിഞ്ഞ 22നായിരുന്നു. ഒന്നര വയസുകാരി മകളെയും ബഷീര്‍ തന്നെ കൊലപ്പെടുത്തിയിരുന്നു.

നേരത്തെ വേറെ വിവാഹം കഴിച്ചിരുന്ന ബഷീറും ഷാഹിദയും മൂന്നു വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഭാര്യയ്ക്ക് അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് വിവാഹത്തിന് ശേഷം ഇയാള്‍ സംശയിച്ചിരുന്നു. ഷാഹിദ ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയപ്പോള്‍ ലഭിച്ച മൂന്ന് ലക്ഷം രൂപയില്‍ രണ്ട് ലക്ഷം രൂപ സ്വന്തംപേരില്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഈ പണം ആവശ്യപ്പെട്ട് ഇവര്‍ തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നു. സ്വന്തം ശരീരത്തിന്റെ പരിമിതി അറിയാമായിരുന്ന ബഷീര്‍ ഷാഹിദ ഉറങ്ങുമ്പോഴാണ് കൊലപ്പെടുത്തിയത്. 

തനിക്ക് എതിര്‍ത്തു നില്‍ക്കാന്‍ കഴിയാത്തതിനാല്‍ ആദ്യം ഷാഹിദയുടെ കൈകാലുകള്‍ ബന്ധിച്ചു. ഉണര്‍ന്ന ഷാഹിദ ഒച്ചവച്ചതോടെ വായില്‍ തുണി കുത്തിതിരുകി ശബ്ദം പുറത്തുവരാതെ തടഞ്ഞു. തുടര്‍ന്നാണ് ക്രൂരത കാട്ടിയത്. ഇസ്തിരിപ്പെട്ടി ചൂടാക്കി യുവതിയുടെ ശരീരത്തിന്റെ പലഭാഗത്തും പൊള്ളിച്ചു. ഷാഹിദ വേദനിച്ച് പുളയുന്നതിനിടെയാണ് ഉറക്കമുണര്‍ന്ന് കരയുന്നത്. ഉടന്‍ കുഞ്ഞിനെ മുഖത്ത് തലയണവച്ച് അമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം ഷാഹിദയെയും വായയും മൂക്കും പൊത്തിപ്പിടിച്ച് കൊന്നു.

വീട്ടില്‍ ഉണ്ടായിരുന്ന ഒരു ജുവലറിയുടെ സഞ്ചിയില്‍ കുഞ്ഞിന്റെ മൃതദേഹമിട്ട് വലിച്ചിഴച്ച് താന്‍ ഉപയോഗിക്കുന്ന നാനോ കാറിലേക്ക് കയറ്റി. നഗരത്തില്‍ എവിടെയെങ്കിലും മൃതദേഹം ഉപേക്ഷിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും പിടിയിലാകാന്‍ സാധ്യതയുണ്ടെന്ന് ഭയന്ന് നഗരത്തിലെ പ്രധാന സ്വകാര്യ ആശുപത്രിയുടെ പിന്‍ഭാഗത്തെത്തി കനാലിലേക്ക് എറിയുകയായിരുന്നു. മൃതദേഹം ഉപേക്ഷിച്ച ശേഷം സമീപത്തെ ഒരു കടയില്‍ കയറി ചായ കഴിച്ച് കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് ബില്‍ഡിംഗില്‍ താന്‍ നടത്തുന്ന ഫ്ളക്സ് കടയിലെത്തി വിശ്രമിച്ചു. 

ഷാഹിദ മരിച്ചുകിടന്ന വീട് പുറമെനിന്ന് പൂട്ടിയാണ് ബഷീര്‍ ഇറങ്ങിയത്. തിങ്കളാഴ്ച രാത്രിയില്‍ വീണ്ടും അവിടെ എത്തി മൃതദേഹം വെട്ടി നുറുക്കി പലയിടങ്ങളില്‍ കൊണ്ടുചെന്നിടാനും ആലോചിച്ചിരുന്നു. എന്നാല്‍ അയല്‍വാസികള്‍ അതിന് മുമ്പ് മൃതദേഹം കണ്ടെത്തിയതോടെയാണ് പദ്ധതി പൊളിഞ്ഞത്. ഇതോടെ കോയമ്പത്തൂരിലേക്ക് കടക്കുകയായിരുന്നു. പോലീസ് എത്തി വാതില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് ഷാഹിദയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തിയത്. ഒരു ബന്ധു ഷാഹിദയുടെ ഭര്‍ത്താവ് ബഷീറിനെ വിവരം ഫോണിലൂടെ അറിയിച്ചു. ഉടനെ എത്താമെന്നായിരുന്നു മറുപടി. പക്ഷേ, വന്നില്ല. ഷാഹിദ കൊല്ലപ്പെടുന്ന ദിവസം ഇയാള്‍ വീട്ടിലുണ്ടായിരുന്നതായി അയല്‍ക്കാരും ബന്ധുക്കളും പൊലീസിനോട് പറഞ്ഞു. 

ഒന്‍പത് ഫോണുകളുണ്ടെന്ന് പറയുന്ന അബ്ദുല്‍ ബഷീറിനെ പോലീസ് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല. കൊല്ലപ്പെടുന്നതിന് നാല് ദിവസം മുമ്പ് ഷാഹിദയുടെ മൊബൈല്‍ അബ്ദുല്‍ ബഷീര്‍ കൈക്കലാക്കിയിരുന്നു. ഈ ഫോണില്‍ ബന്ധുക്കളില്‍ ചിലര്‍ നേരത്തെ ബന്ധപ്പെട്ടിരുന്നു. ഷാഹിദ മരിക്കുന്ന വിവരം അറിയുന്നതിനു മുമ്പ് വിളിച്ചപ്പോള്‍ ഫോണെടുത്ത ബഷീര്‍ തങ്ങള്‍ യാത്രയിലാണെന്നും കുറച്ചുനാള്‍ കഴിഞ്ഞേ വരികയുള്ളൂവെന്നും പറഞ്ഞു. ഈ ഫോണ്‍ പിന്തുടര്‍ന്നാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാള്‍ പാലക്കാട് ഉണ്ടെന്ന് പൊലീസ് മനസിലാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (2 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (3 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (3 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (3 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (7 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (7 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (7 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

Malayali Vartha Recommends