സന്തോഷിന്റെ കൊലപാതകം: നൊന്തു പ്രസവിച്ച മകനെ കൊല്ലാന്‍ കൂട്ടുനിന്നത് പലതവണ...കാരണം

നൊന്തു പ്രസവിച്ച അമ്മ മകനെ കൊല്ലാന്‍ കൂട്ടുനിന്നത് പലതവണ. മകന്റെ ഉപദ്രവം സഹിക്ക വയ്യാതെയാണ് വേദനയോടെയാണെങ്കിലും മാതാപിതാക്കള്‍ക്ക് മകനെ കൊല്ലേണ്ടി വന്നത്. തിരുവനന്തപുരം പാറശാലയ്ക്ക് സമീപം മൂര്യങ്കര കൊടവിളാകം ശ്രീ നിവാസില്‍ സന്തോഷിനെ കൊലപ്പെടുത്താനാണ് പെറ്റമ്മ സരസ്വതിയും (47) കൂട്ടുനിന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ സന്തോഷിന്റെ ഉപദ്രവം സഹിക്ക വയ്യാതെയാണ് വേദനയോടെയാണെങ്കിലും മാതാപിതാക്കള്‍ക്ക് മകനെ കൊല്ലേണ്ടി വന്നത്. ജൂണ്‍ ഒന്നിനാണ് സന്തോഷിനെ മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തിയത്.
ചെറുപ്പത്തില്‍ തന്നെ മദ്യത്തിനും മയക്കുമരുന്നിനും അടിമയായ സന്തോഷിന് പണം നല്‍കിയിരുന്നത് മാതാപിതാക്കളായിരുന്നു. പണം ലഭിക്കാതെ വരുമ്പോള്‍ സന്തോഷ് മാതാപിതാക്കളെ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു. മര്‍ദ്ദനം സഹിക്ക വയ്യാതെയാണ് ഒടുവില്‍ മകനെ കൊലപ്പെടുത്തിയത്. കൊലപാതക വിവരം അറിഞ്ഞ് പോലീസ് എത്തിയപ്പോഴേയ്ക്ക് ഇവര്‍ രക്ഷപെട്ടിരുന്നു. പിന്നീട് സരസ്വതി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയും സന്തോഷിനെ തങ്ങള്‍ കൊല്ലുകയായിരുന്നുവെന്ന് വെളിപ്പെടുത്തുകയും ചെയ്തു.
ഒരിക്കല്‍ പന്നിയിറച്ചിയില്‍ വിഷം ചേര്‍ത്ത് സന്തോഷിന് നല്‍കി കൊല്ലാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാള്‍ കഴിക്കാഞ്ഞതിനാല്‍ ശ്രമം പരാജയപ്പെട്ടു. പിന്നീട് സന്തോഷ് ഉറങ്ങി കിടക്കുമ്പോള്‍ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാനും ശ്രമമുണ്ടായി. ജൂണ്‍ ഒന്നിന് മദ്യപിച്ച് എത്തിയ സന്തോഷ് വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും സഹോദരിയെയും ഭര്‍ത്താവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് മകനെ കൊല്ലാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. രാത്രിയില്‍ ഉറക്കത്തിനിടെ സന്തോഷിന്റെ മുഖത്തേക്ക് അമ്മ സരസ്വതി ആസിഡ് ഒഴിച്ചു. തുടര്‍ന്ന് വേദന കൊണ്ട് പുളഞ്ഞ സന്തോഷിനെ അച്ഛന്‍ ശ്രീധരന്‍ കമ്പിപ്പാരയ്ക്ക് അടിച്ചു കൊന്നു. മൃതദേഹം മറവ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നേരം പുലര്‍ന്നതിനാല്‍ ശ്രമം പാരാജയപ്പെട്ടു.
https://www.facebook.com/Malayalivartha



























