ആറ്റിങ്ങലില്‍ ബസ് പാലത്തില്‍ നിന്നും താഴേക്ക് മറിഞ്ഞു

തിരുവനന്തപുരം ആറ്റിങ്ങലില്‍ മാമം പാലത്തില്‍ നിന്നും ബസ് താഴേക്ക് മറിഞ്ഞു. കോയമ്പത്തൂരിലേക്ക് പോയ സ്വകാര്യ ടൂറിസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്. ബസില്‍ 27 യാത്രക്കാരുണ്ടായിരുന്നു. ബസിലുണ്ടായിരുന്നവരെ ആറ്റിങ്ങല്‍ പൊലീസും അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഞായറാഴ്ച്ച രാത്രി 11 മണിയോടു കൂടിയായിരുന്നു അപകടം നടന്നത്.
https://www.facebook.com/Malayalivartha



























