ഒന്‍പതാം ക്‌ളാസുകാരന്‍ മനസ് വച്ചില്ലായിരുന്നെങ്കില്‍...

തൃശൂരില്‍ കാര്‍ തോട്ടിലേക്ക് വീണുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരും വടകരയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാരും മരിച്ചത് ഏറെ ഞെട്ടലുണ്ടാക്കി. അതേസമയം കാലടിയില്‍ ഒമ്പതാം ക്ലാസ്സുകാരന്‍ മുങ്ങിയെടുത്തത് അഞ്ചു വയസ്സുകാരന്റെ ജീവനായിരുന്നു. ഇന്നലെ മൂന്നിടങ്ങളിലായിട്ടായിരുന്നു സംഭവങ്ങള്‍.
ഒന്‍പതാം ക്ലാസുകാരന്റെ ധീരത മുങ്ങിയെടുത്തത് അഞ്ചുവയസുകാരന്റെ ജീവന്‍. കാലടി ബ്രഹ്മാനന്ദോദയം സ്‌കൂളിലെ വിദ്യാര്‍ഥിയും മാണിക്കമംഗലം പറയത്തുപടി ചന്ദ്രവിഹാറില്‍ പ്രദീപിന്റെയും ശ്രീജയുടെയും മകനുമായ പ്രജിത്താണ് ധീരത കാട്ടി കുട്ടിയെ രക്ഷിച്ചത്. മാണിക്കമംഗലം തുറയിലെ വെള്ളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താണ അഞ്ചു വയസുകാരന്‍ കണ്ണനെയാണ് പ്രജിത്ത് രക്ഷിച്ചത്. മാണിക്കമംഗലം പഴയിടം സന്ദീപിന്റെ മകനാണു കണ്ണന്‍. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
തുറയുടെ ഒരുവശത്ത് കൊച്ചുകുട്ടികള്‍ കൂടിനിന്നു കുളിക്കുന്നുണ്ടായിരുന്നു. കരച്ചിലും ബഹളവും കേട്ട് സമീപത്തു കളിച്ചുകൊണ്ടിരുന്നവര്‍ ഓടിയെത്തിയപ്പോഴാണ് ഒരുകുട്ടി വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ടത്. ഓടിയെത്തിയ പ്രജിത്ത് വെള്ളത്തിലേക്ക് എടുത്തുചാടി നിലവിട്ടുകൊണ്ടിരുന്ന കണ്ണനെ കരക്കെത്തിക്കുകയായിരുന്നു. തുടര്‍ന്നു കുട്ടിയെ കാഞ്ഞൂര്‍ വിമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എറണാകുളം പറവൂര്‍ തുരുത്തിപ്പുറം കൈമാതുരുത്തില്‍ വീട്ടില്‍ സെബാസ്റ്റിയന്റെ ഭാര്യ മേരി (67), മകന്‍ വെല്‍ബിന്റെ ഭാര്യ ഹണി (35), വെല്‍ബിന്റെയും ഹണിയുടെയും മകന്‍ ആരോണ്‍ എന്നിവരാണു നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്കു മറിഞ്ഞ് മരിച്ചത്. എന്നാല്‍ കാര്‍ ഓടിച്ചിരുന്ന വെല്‍ബിന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുഴൂര്‍, പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിയായ കണക്കന്‍കടവില്‍ ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം.
കാര്‍ കൈവരിയില്ലാത്ത കലുങ്കില്‍നിന്ന് പുഴയിലേക്കു വീഴുകയായിരുന്നു. തോടിന് അരികിലൂടെയുള്ള റോഡില്‍ വളവുള്ള ഭാഗത്ത് വഴിവിളക്കും ഉണ്ടായിരുന്നില്ല. തൃശൂര്‍ ജില്ലയിലെ കുഴൂരിനു സമീപം ആലമറ്റത്ത് മേരിയുടെ തറവാട്ടുവീട്ടില്‍ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. അവിടെ ഇന്നലെ നടത്താനിരുന്ന മാമോദീസ ചടങ്ങുമായി ബന്ധപ്പെട്ടായിരുന്നു യാത്ര. രാത്രി ഭക്ഷണത്തിനു ശേഷമായിരുന്നു മടക്കം. വെള്ളത്തില്‍ വീണ കാറിന്റെ ചില്ല് പൊട്ടിച്ച് പുറത്തെത്തിയ വെല്‍ബിന്‍ ഹണിയെ പുറത്തെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കുഞ്ഞ് ഒഴുകിപ്പോയി. ഹണിയെ പുറത്തെത്തിച്ചെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ െവെകിയതോടെ മരണം സംഭവിച്ചു.
കശാപ്പുശാലയിലെ ജോലി കഴിഞ്ഞ് ഇതിലേ പോയ സിനന്‍ എന്നയാളാണ് നാട്ടുകാരെ വിവരമറിയിച്ചത്. പോലീസും അഗ്‌നിരക്ഷാ സേനയുമെത്തി മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ഉയര്‍ത്തിയപ്പോള്‍ കാറിനുള്ളില്‍ മേരിയുടെ മൃതദേഹം കണ്ടെത്തി. സ്ഥലപരിചയമുള്ള റാഫേല്‍ എന്നയാളുടെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ രാത്രി രണ്ടരയോടെ 50 മീറ്റര്‍ അകലെയുള്ള വളവില്‍ നിന്നു കുഞ്ഞിന്റെ മൃതദേഹവും കണ്ടെടുത്തു.
പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ഇന്നലെ വൈകിട്ട് അഞ്ചോടെ തുരുത്തൂര്‍ സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തി. വെല്‍ബിനഹണി ദമ്പതികളുടെ ഏകമകനാണ് ആരോണ്‍. ഏഴു മാസം മുന്‍പ് ഒരു കുഞ്ഞ് കൂടി ജനിച്ചെങ്കിലും ഏതാനും ദിവസങ്ങള്‍ മാത്രമേ ജീവിച്ചിരുന്നുള്ളൂ.
തിരുവള്ളൂരില്‍ പുഴയില്‍ കുളക്കാനിറങ്ങിയ ഇരട്ട സഹോദരിമാര്‍ മുങ്ങിമരിച്ചു. തിരുവള്ളൂര്‍ തുരുത്തിയില്‍ പുതിയോട്ടില്‍ ശശിസുമ ദമ്പതികളുടെ മക്കളായ സന്‍മയ (14), വിസ്മയ (14) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.
ബന്ധുക്കളോടൊപ്പം കുറ്റിയാടി പ്പുഴയുടെ ഭാഗമായ കുയ്യനതാഴ ഭാഗത്ത് കുളിക്കാനിറങ്ങിയ കുട്ടികള്‍ കയത്തിലേക്കു താഴുകയായിരുന്നു. ബന്ധുക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ ഇരുവരെയും കരയ്‌ക്കെടുത്തെങ്കിലും രക്ഷിക്കാനായില്ല. തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളാണ് സന്‍മയയും വിസ്മയയും. വടകര ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
https://www.facebook.com/Malayalivartha



























