സഹോദരിയുടെ വീട്ടില്‍ മോഷണം നടത്തി സഹോദരനും സുഹൃത്തും; പ്ലാന്‍ പാളിയപ്പോള്‍ സംഭവിച്ചത് ഇങ്ങനെ...

സുഹൃത്തുമായി ചേര്‍ന്ന് പദ്ധതിയിട്ട് സഹോദരിയുടെ വീട്ടില്‍ മോഷണം നടത്തിയ സഹോദരനും സുഹൃത്തും അറസ്റ്റില്‍. എടവണ്ണ ശാന്തിനഗര്‍ കുറുപറമ്മേല്‍ റാഷിദ്, സുഹൃത്ത് കളരിക്കല്‍ രോഹിത് എന്നിവരാണ് അറസ്റ്റിലായത്. റാഷിദിന്റെ സഹോദരി കുറുപ്പറമേല്‍ ഷമീറയുടെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാവിലെയാണ് സംഭവം.
സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് വാതിലും അലമാരയും കുത്തിത്തുറന്ന് രണ്ടര പവന്‍ സ്വര്‍ണവും 14,000ത്തോളം രൂപയുമാണ് മോഷ്ടിച്ചത്. റാഷിദു രോഹിത്തും തമ്മില്‍ പദ്ധതിയിട്ടതിനനുസരിച്ചായിരുന്നു മോഷണം. ഷമീറയെ കൂടാതെ മാതാവും കുട്ടികളും ഈ വീട്ടില്‍ താമസിക്കുന്നുണ്ടായിരുന്നു. സംഭവ ദിവസം ഷമീറ ജോലിക്ക് പോയിരുന്നു. സഹോദരന്റെ കുട്ടിയെ കാണാനെന്ന വ്യാജേന റാഷിദ് അമ്മയെ മാറ്റി.
അതിനു ശേഷം മോഷണത്തിന് സൗകര്യം ഒരുക്കുകയായിരുന്നു. സഹോദരന്റെ വീട്ടില്‍ നിന്ന് തിരിച്ചെത്തിയ ഷമീറയുടെ മാതാവാണ് മോഷണ വിവരം പോലീസിനെ അറിയിച്ചത്. റാഷിദ് തന്നെയാണ് വിവരം പോലീസില്‍ അറിയിച്ചത്. സ്വര്‍ണവും പണവും വീട്ടില്‍ തന്നെയാണോ വയ്ക്കാറെന്ന് റാഷിദ് നേരത്തെ ചോദിച്ചിരുന്നതായി ഷമീറ മൊഴി നല്‍കിയിരുന്നു.
ഇതില്‍ സംശയം തോന്നി റാഷിദിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരം പുറത്തറിയുന്നത്. റാഷിദിന്റെയും സുഹൃത്തിന്റെയും മൊഴികളിലും വൈരുദ്ധ്യമുണ്ടായിരുന്നു. മോഷണ ശേഷം രോഹിതിന് 250 രൂപ നല്‍കിയ റാഷിദ് ബാക്കി പിന്നീടി പങ്കിട്ടെടുക്കാമെന്ന് പറഞ്ഞ് രോഹിത്തില്‍ നിന്ന് മോഷണ വകകള്‍ വാങ്ങുകയായിരുന്നു. ഇത് വണ്ടൂര്‍ പുല്ലുപറമ്ബിലെ വാടക വീട്ടില്‍ സൂക്ഷിക്കുകയും ചെയ്തു. നേരത്തെയും മോഷണ കേസില്‍ അറസ്റ്റിലായ ആളാണ് റാഷിദ്. വണ്ടൂര്‍ എസ്ഐ പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha



























