ഇന്ന് ലോക പരിസ്ഥിതി ദിനം... നാളെക്കായുള്ള വെള്ളത്തിനായി ഇന്നേ ശ്രമിക്കാം

പണ്ടെങ്ങുമില്ലാത്ത ഒരവസ്ഥയിലേക്കാണ് മലയാളികള്‍ ഇത്തവണ എത്തിച്ചേര്‍ന്നത്. ഒരിക്കലും വറ്റാത്ത കിണറുകളില്‍ പോലും ഒരു തുള്ളി വെള്ളം എടുക്കാനില്ലാത്ത അവസ്ഥ. വെള്ളത്തിനായി മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥ. എല്ലാവരും കൈ മലര്‍ത്തി. ആദ്യമായി മലയാളികള്‍ വെള്ളത്തിന്റെ വിലയറിഞ്ഞു. ഈ വരള്‍ച്ച മാറിക്കഴിഞ്ഞു. ധാരളം വെള്ളവും വന്നു തുടങ്ങി. ഇനി വരാന്‍ പോകുന്നത് ഇതിനെക്കാളും കടുത്ത വരള്‍ച്ചയാണ്. അതിനാല്‍ നമുക്ക് പരിസ്ഥിതിയെ സ്‌നേഹിക്കാം.
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ഇന്ന് ജില്ലയില്‍ 3.50 ലക്ഷം വൃക്ഷത്തൈകള്‍ നടും. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, മതസ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് വനംവകുപ്പ് നഴ്‌സറികളില്‍ നിന്നും സൗജന്യമായി വൃക്ഷത്തൈകള്‍ നല്‍കി.
മാതളം, ഞാവല്‍, പേര, നെല്ലി, വാളംപുളി, കുടംപുളി മുതലായ ഫവലൃക്ഷങ്ങളുടെയും മഹാഗണി, സില്‍വര്‍ ഓക്ക്, തേക്ക് മുതലായവയുടെയും ഇലഞ്ഞി, കണിക്കൊന്ന, മണിമരുത്, നീര്‍മരുത്, ആര്യവേപ്പ്, ഉങ്ങ്, കുമ്പിള്‍, മുള, വാക മുതലായവയുടെയും തൈകള്‍ ലഭ്യമാക്കിയത്.
പരിസ്ഥിതി ദിനത്തില്‍ ജീവനക്കാര്‍ ഓഫീസുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കളക്‌ട്രേറ്റ് അങ്കണത്തില്‍ സിവില്‍ സ്‌റ്റേഷനിലെ എല്ലാ ഓഫീസ് ജീവനക്കാരുടെയും നേതൃത്വത്തില്‍ ഓഫീസും പരിസരവും വൃത്തിയാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സിവില്‍ സ്‌റ്റേഷന്‍ അങ്കണത്തില്‍ വനംവകുപ്പ് സാമൂഹിക വനവത്ക്കരണ വിഭാഗം ലഭ്യമാക്കിയ തൈകള്‍ നടും.
ലോക പരിസ്ഥിതി ദിനാഘോഷം ജില്ലാതല പരിപാടികള്‍ രാവിലെ 10.30ന് കുമളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇ.എസ്. ബിജിമോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കുമളി പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജയിംസ് അധ്യക്ഷയായിരിക്കും. വൃക്ഷത്തൈ നടീല്‍, വൃക്ഷത്തൈ വിതരണം, വനമിത്ര പുരസ്‌കാര വിതരണം, ബോധവല്‍ക്കരണ ക്ലാസുകള്‍, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ പരിപാടിയോടനുബന്ധിച്ച് നടക്കും. ലോക പരിസ്ഥിതി ദിനത്തില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വൃക്ഷത്തൈ നടീല്‍ യജ്ഞത്തില്‍ എല്ലാവിഭാഗം ജനങ്ങളും പങ്കാളികളാകണമെന്ന് ജില്ലാകളക്ടറുടെ ചുമതല വഹിക്കുന്ന ആര്‍. ഡി. ഒ പി.ജി. രാധാകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha


























