ആട് പ്രസവിച്ചത് മനുഷ്യന്റെ തലയോട് സാദൃശ്യമുള്ള കുഞ്ഞിനെ

കോഴിക്കോടെ ബാലുശേരിയില്‍ ആട് പ്രസവിച്ചത് മനുഷ്യന്റെ തലയുമായി സാദൃശ്യമുള്ള കുഞ്ഞിനെ. പൂത്തൂര്‍വട്ടത്ത് കേളോത്ത്കണ്ടി സുരേഷിന് പഞ്ചായത്തില്‍നിന്ന് ലഭിച്ച ആടാണ് ശനിയാഴ്ച രാത്രി പ്രസവിച്ചത്. രണ്ടു കുഞ്ഞുങ്ങള്‍ ഉള്ള ഈ പ്രസവത്തില്‍ ഒരു കുഞ്ഞിനാണ് മനുഷ്യന്റെ തലയുമായി സാദൃശ്യം. എന്നാല്‍ രണ്ടാമത്തെ കുഞ്ഞിനു വൈകല്യമൊന്നുംതന്നെയില്ല.
കുഞ്ഞിനു സാധാരണ ആട്ടിന്‍കുട്ടികളെ പോലെ മുലപ്പാല്‍ കുടിക്കാനോ എഴുന്നേല്‍ക്കാനോ സാധിക്കില്ല എന്നാല്‍ പാല്‍ കറന്നെടുത്തു കുപ്പിയിലാക്കി കൊടുക്കുന്നുണ്ട്. ജനിതക തകരാറുമൂലമാണ് ഇത്തരം സംഭവങ്ങള്‍ സംഭവിക്കാറുള്ളതെന്നും. ഇത്തരത്തിലൊരു ആട്ടിന്‍കുട്ടി ജനിച്ചതെന്ന്ജനിതക തകരാറുമൂലമാണെന്നും വെറ്ററിനറി ഡോക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























