മഞ്ഞപിത്തം ,ഡെങ്കിപ്പനി; മണ്‍വിള എസ്‌റ്റേറ്റിലെ രണ്ട് തൊഴിലാളികള്‍ മരിച്ചു

മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും കാരണം മണ്‍വിള ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലെ പ്ലാസ്റ്റിക് കമ്പനിയിലെ രണ്ടു തൊഴിലാളികള്‍ മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി ശരവണ്‍ കുമാര്‍(21) ഒറീസാ സ്വദേശി മാരുതി ബാഗ് (19) എന്നിവരാണ് മരിച്ചത്. പനിയെ തുടര്‍ന്ന് ഇരുവരെയും കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാട്ടിലേയ്ക്ക് കൊണ്ടു പോയി. ഇവര്‍ വര്‍ഷങ്ങളായി സ്വകാര്യ കമ്പനിയുടെ ലേബര്‍ ക്യാമ്പില്‍ താമസിച്ചാണ് ജോലി ചെയ്തിരുന്നത്.
കമ്പനിയുടെ ലേബര്‍ ക്യാമ്പില്‍ 32 തൊഴിലാളികളാണ് താമസിച്ച് ജോലി ചെയ്യുന്നത്. ഇതില്‍ ഒമ്പതോളം പേര്‍ അസുഖത്തെത്തുടര്‍ന്ന് ക്യാമ്പ് വിട്ടു പോയി. മഞ്ഞപ്പിത്തമാണോ ഡെങ്കിപ്പനിയാണോ മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷമേ സ്ഥിതീകരിക്കാന്‍ കഴിയൂവെന്ന് വേളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























