ആദ്യം ഗൗരവം പിന്നെ ചെറുപുഞ്ചിരി ;പിണറായിയും സെന്‍കുമാറും തമ്മില്‍ ഒരു പ്രശ്‌നവും ഇല്ല !!

സുപ്രീം കോടതി വിധിക്കു ശേഷം ടി പി സെന്‍കുമാര്‍ ഡിജിപി സ്ഥാനത്തു തിരിച്ചെത്തിയതു മുതല്‍ ഉയരുന്നതാണ് സര്‍ക്കാരുമായുള്ള അദ്ദേഹത്തിന്റെ ഏറ്റുമുട്ടല്‍. ഇതു ശരിവയ്ക്കുന്ന പല സംഭവങ്ങളും പിന്നീട് നടന്നതോടെ ഇതിന്റെ ആക്കം കൂട്ടി. എന്നാല്‍ തങ്ങള്‍ തമ്മില്‍ പുറത്തു പറയുന്ന തരത്തിലുള്ള വലിയ ശത്രുതയൊന്നുമില്ലെന്ന് സെന്‍കുമാറും മുഖ്യമന്ത്രി പിണഖായി വിജയനും തെളിയിച്ചു. വയനാട് കല്‍പ്പറ്റയില്‍ നിര്‍മിച്ച ജില്ലാ പോലീസ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെത്തിയപ്പോഴാണ് സെന്‍കുമാറും പിണറായിയും വീണ്ടും മുഖാംമുഖം വന്നത്. തുടക്കത്തില്‍ അല്‍പ്പം ഗൗരവത്തിലായിരുന്നു ഇരുവരും.
എന്നാല്‍ പിന്നീട് ഇരുവരും പരസ്പരം ചിരിച്ചു. പിന്നീട് ചിരിയോടെ ഇരുവരും സംസാരിക്കുകയും ചെയ്തു.സുപ്രീം കോടതി വിധിയില്‍ സര്‍ക്കാരിനെതിരേ ജയം നേടി പോലീസ് മേധാവി സ്ഥാനത്തു മടങ്ങിയെത്തിയ ശേഷം സെന്‍കുമാറും പിണറായിയും ഒരുമിച്ച് പങ്കെടുത്ത ആദ്യത്തെ പൊതു പരിപാടി കൂടിയായിരുന്നു ഇത്.സെന്‍കുമാര്‍ തന്നെ സല്യൂട്ട് ചെയ്തപ്പോള്‍ ചെറുപുഞ്ചിരിയോടെയാണ് പിണറായി സ്വീകരിച്ചത്. പിന്നീട് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് സെന്‍കുമാര്‍ സ്വാഗത പ്രസംഗം നടത്തി. സര്‍ക്കാര്‍ നയത്തില്‍ നിന്നു പോലീസിലെ ആരെങ്കിലും വ്യതിചലിച്ചാല്‍ മൃദുസമീപനം ഉണ്ടാവില്ലെന്ന് പിണറായി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























